കളി കഴിഞ്ഞ് സംഘാടകര്‍ പോയി ; സാന്‍ഡ് ബാങ്കിന് സമ്മാനിച്ചത് വെള്ളക്കെട്ട്

By news desk | Tuesday June 12th, 2018

SHARE NEWS

വടകര : ഫുട്‌ബോള്‍ മത്സരത്തിനായി ഗ്രൗണ്ടില്‍ നിന്നും മണ്ണ് നീക്കം ചെയത് സംഘാടകര്‍ ഗ്രൗണ്ട് പൂര്‍വ്വ സ്ഥിതിയിലാക്കത്തിനെ തുടര്‍ന്ന് സാന്‍ഡ് ബാങ്കിന് സമ്മാനിച്ചത് വെള്ളക്കെട്ട്. ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് 31 നായിരുന്നു ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.

മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്തതോടെ ഗ്രൗണ്ടിന് നടുവിലായി കുളം രൂപത്തില്‍ കുഴി പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ കളി കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്ത ഗ്രൗണ്ടിനെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സംഘാടകര്‍ താല്‍പര്യം കാണിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

കാലവര്‍ഷം കനത്തതോടെ ഗ്രൗണ്ടില്‍ സാധാരണയുണ്ടാകുന്നതിനേക്കാള്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ട് സാന്‍ഡ് ബാങ്കിലെത്തുന്നവരെ ബുദ്ധിമുട്ടിലിക്കാനുണ്ട്.

അവധി ദിവസങ്ങളിലും മറ്റും നൂറ് കണക്കിന് ആളുകളാണ് വടകരയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ് ബാങ്ക്‌സില്‍ എത്തിച്ചേരുന്നത്.

ഇവിടെ എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസം നേരിടുന്നത് കാരണം ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറ്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തിയവര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏറെ പ്രയാസപ്പെട്ടു.

പെരുന്നാള്‍ ദിവസത്തില്‍ ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന സാന്‍ഡ് ബാങ്ക്‌സില്‍ വാഹനം പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഏറെ ആശങ്കയുണ്ട്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read