അപകടം വരുത്തിയത് കുറുകെ ചാടിയ പൂച്ച ; സരോവിന് കണ്ണീരോടെ വിട

By news desk | Friday May 25th, 2018

SHARE NEWS

വടകര: അമ്മ വീട്ടിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തില്‍ പൊലിഞ്ഞ സരോവിന് കണ്ണീരോടെ വിട. ഇന്നലെ ചെമ്മരത്തൂര്‍ സന്തോഷ് മുക്കിലുണ്ടായ അപകടത്തില്‍ തലശ്ശേരി പാറാല്‍ സ്വദേശിയായ രാജീവിന് നഷ്ടമായത് പ്രിയ പുത്രനെ. സരോവിന്റെ അമ്മ വീടായ ആയഞ്ചേരിയിലേക്ക് യാത്രാ മധ്യേയാണ് അപകടം നടന്നത്.
ആയഞ്ചേരിയിലേക്കുള്ള യാത്രാ മധ്യേ ബൈക്കിന് കൂറുകെ ചാടിയ പൂച്ചയെ വെട്ടിക്കുന്നതിനിടെയാണ് ആക്റ്റീവ ബൈക്ക് കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ സരോവിന്റെ രക്ഷിതാക്കളായ
രാജീവിനും ഭാര്യ ഷൈലക്കും പരിക്കേറ്റിരുന്നു.  ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.

ഇന്ന് രാവിലെ പാറാലിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കാരിച്ചു. പാറാല്‍ മാപ്പിള സ്‌കൂള്‍ രണ്ടാം വിദ്യാര്‍ത്ഥിയാണ് സരോവ് രാജ്. അമ്മ: ഷൈല. സഹോദരി : സിയ.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read