സ്നേഹ ബന്ധം പുതുക്കി പണാറത്തും സത്യന്‍ മൊകേരിയും

By news desk | Friday November 9th, 2018

SHARE NEWS

വടകര : ഇരു മുന്നണികളില്‍ നിന്നായി രാഷ്ടീയ പ്രവര്‍ത്തനം നടത്തി നിയമ സമാജികരായവര്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ
മുതിര്‍ന്ന നേതാവും മേപ്പയ്യൂരിന്റെ മുന്‍ എംഎല്‍എയുമായ പണാറത്ത് കുഞ്ഞിമുഹമ്മദും നാദാപുരം മണ്ഡലത്തില്‍ നിന്നും നിയമസഭാ സമാജികനായി രണ്ട് വട്ടം തെരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സത്യന്‍ മോകേരിയാണ് തന്റെ പഴയ രാഷ്ട്രീയ എതിരാളിയെ കാണാന്‍ എടച്ചേരി നോര്‍ത്തിലെ പണാറത്ത് തറവാട് വീട്ടിലെത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് എടച്ചേരിയിലെത്തിയപ്പോഴാണ് നാദാപുരത്തിന്റെ മുന്‍ എംഎല്‍എ സത്യന്‍ മൊകേരി മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും,പഴയ മേപ്പയ്യൂര്‍ മണ്ഡലത്തിലെ എം.എല്‍.എ. യുമായ പണാറത്തിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടത്.
മൂന്നര പതിറ്റാണ്ടിലേറെ കാലം മുസ്ലിം ലീഗിന്റെ നാദാപുരം മണ്ഡലം പ്രസിഡണ്ടായിരുന്നു പണാറത്ത് കുഞ്ഞിമുഹമ്മദ്. ഇതേ കാലയളവില്‍ 10 വര്‍ഷത്തോളം നാദാപുരം എം.എല്‍.എ യായിരുന്നു സത്യന്‍ മൊകേരി. ഈ കാലയളവില്‍ നാദാപുരം മേഖലയിലുണ്ടായ രാഷ്രീയ അക്രമങ്ങളിലും സംഘര്‍ഷത്തിലും അയവു വരുത്താന്‍ ഇരുവരും തോളോട് തോള്‍ ചേര്‍ന്ന് നടത്തിയ ഇടപെടലുകളും
ചര്‍ച്ചയായി.
നാദാപുരത്തിന്റെ വികസന മുള്‍പ്പെടെ പല വിഷയങ്ങളും സത്യന്‍ മൊകേരിയുമായി പണാറത്ത് പങ്ക് വെച്ചു. മാറിയ കാലത്തെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭിന്നതകളില്‍ ഇരുവരും അതൃപതി രേഖപ്പെടുത്തി.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്