അധ്യാപകരുടെ കൂട്ടായ്മയില്‍ സ്‌കൂള്‍ വികസനത്തിന് ഒരു കോടി

By | Wednesday October 11th, 2017

SHARE NEWS

വടകര: വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യമൊരുക്കാന്‍ അധ്യാപകരുടെ  നന്മയുടെ കൂട്ടായ്മ.

മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അധ്യാപകരുടെ കൂട്ടായ്മയില്‍ ഒരു കോടി സ്‌കൂളിന് നല്‍കും. ശനിയാഴ്ച സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനധ്യാപകന്‍ ടി വി രമേശന്‍ ഒരു കോടി രൂപയുടെ ചെക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് കൈമാറും.

119 അധ്യാപകരും 1 അനധ്യാപക ജീവനക്കാരും ചേര്‍ന്നാണ് ഒരു കോടി രൂപ നല്‍കുന്നത്. നിധിയിലേക്ക് ഒരു ലക്ഷം രൂപ വരെ നല്‍കിയ അധ്യാപകരുണ്ട്. സ്‌കൂളിന്റെ വജ്രജൂബിലി വര്‍ഷത്തിലാണ് ഈ അപൂര്‍വകൂട്ടായ്മ. ‘വിഷന്‍ 2015’ എന്ന പേരിലാണ് 10 കോടി രൂപയുടെ സ്‌കൂള്‍ വികസന പദ്ധതി നടപ്പാക്കുന്നത്. ഒരു കോടി രൂപ സര്‍ക്കാര്‍ വിഹിതമാണ്.

മൂന്നരക്കോടി രൂപ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്ന് കിട്ടും. മതില്‍, ഗേറ്റ് എന്നിവ സ്ഥാപിക്കാന്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. ബാക്കി തുക രക്ഷിതാക്കളും നാട്ടുകാരും പിടിഎയും പൂര്‍വ വിദ്യാര്‍ഥികളും മാനേജ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്ന് സ്വരൂപിക്കും. രണ്ടു കോടി രൂപ പിടിഎ സമാഹരിക്കുമെനന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read