കഴിഞ്ഞു, മധുരമൂറുന്ന വേനലവധി. …ഇനിയുള്ളത് അക്ഷരങ്ങളുടെ ലോകം.

By news desk | Tuesday June 12th, 2018

SHARE NEWS

വടകര:കഴിഞ്ഞു, മധുരമൂറുന്ന വേനലവധി. ഇനിയുള്ളത് അക്ഷരക്കാഴ്ചകളുടെ പുതു ലോകം. പുതുമണം മാറാത്ത പുസ്തകങ്ങളും പുത്തന്‍ കുടകളും ബാഗുകളുമായി കുരുന്നുകള്‍ അറിവിന്റെ അക്ഷരം നുണയാന്‍ വിദ്യാലയങ്ങളിലേക്ക് ചൊവ്വാഴ്ച എത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുതിച്ചുയര്‍ന്ന സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കുരുന്നുകളുടെ ഒഴുക്ക് പ്രകടമായിരുന്നു.

അര ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ ആദ്യക്ഷരം കുറിക്കാന്‍ പൊതുവിദ്യാലയത്തിലേക്ക് എത്തുന്നത്. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് 12 ലേക്ക് മാറ്റിയത്. മറ്റു ജില്ലകളില്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറന്നു. ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍ പ്രവേശനോത്സവത്തിനായി ഒരുങ്ങി. ചുമരുകളില്‍ ചിത്രങ്ങള്‍ ഒരുക്കിയും സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചും വിദ്യാലങ്ങള്‍ തയ്യാറായി. പൊതു വിദ്യാലായങ്ങളോടൊപ്പം സ്വകാര്യ വിദ്യാലയങ്ങളിലും പ്ലേ സ്്കൂളുകളിലും പ്രവേശനോത്സവം ഭംഗീരമായി സംഘടിപ്പിച്ചു

നഗരസഭാ തല സ്‌കൂള്‍ പ്രവേശനോത്സവം നടക്കുതാഴ ജെ.ബി.സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ റീനാ ജയരാജ് അധ്യക്ഷത വഹിച്ചു.എ.ഇ.ഒ പി.വേണുഗോപാലന്‍,റിട്ട:ഡി.ഡി.ഇ പി.പി.ദാമോദരന്‍,വി.ഗോപാലന്‍,പുറന്തോടത്ത് സുകുമാരന്‍,കെ.സി.പവിത്രന്‍,പുറന്തോടത്ത് ഗംഗാധരന്‍,ഗൗരി ടീച്ചര്‍,പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഉല്‍ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡണ്ട് രമേഷ് നൊച്ചാട്ട് അധ്യക്ഷത വഹിച്ചു.ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുള്ള കിറ്റുകള്‍ വിതരണം ചെയ്തു.സ്‌കൂള്‍ മാനേജര്‍ തറമ്മല്‍ മൊയ്തു,മദര്‍ പി.ടി.എ.പ്രസിഡണ്ട് സരിത,കിളിയമ്മല്‍ കുഞ്ഞബ്ദുള്ള,ഹെഡ് മാസ്റ്റര്‍ അസീസ് അക്കാളി,സി.എച്ച്.മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.

അറക്കിലാട് സരസ്വതി വിലാസം എല്‍.പി.സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.കെ.ബിജീഷ്,ഹെഡ്മാസ്റ്റര്‍ പി.സോമശേഖരന്‍,എസ്.സതി എന്നിവര്‍ പ്രസംഗിച്ചു.


പതിയാരക്കര ആറങ്ങോട്ട് എം.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ വി.വി.
രഗീഷ് ഉല്‍ഘാടനം ചെയ്തു.വര്‍ണ ശബളമായ ഘോഷയാത്രയോടെ പുതിയ കെട്ടിടത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചു.പി.ടി.എ.വൈസ് പ്രസിഡണ്ട് കെ.പ്രമോദ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ടി.അമീറലി,
കെ.സവിത,പി.കരീം,അസൈനര്‍ ഹാജി,സി.പി.അബ്ദുള്‍മജീദ് മൗലവി,പി.പി.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

മടപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവവും യുഎല്‍ എഡു പ്രൊജക്റ്റിന്റെ കരിയര്‍ ഗൈന്‍സ് യുഎല്‍സിസി ചെയര്‍മാര്‍ രമേശന്‍ പാലേരി നിര്‍വഹിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read