വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്

By | Wednesday July 13th, 2016

SHARE NEWS

1കോഴിക്കോട് :  സ്കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്. നോര്‍ത്ത് ബേപ്പൂര്‍ തോണിച്ചിറ മുണ്ടയാര്‍വയല്‍ കോളനിയില്‍ ദാസനെ (50) ആണ് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ ശങ്കരന്‍നായര്‍ ശിക്ഷിച്ചത്. 15,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് ജീവിക്കുന്ന ദാസന്‍ സമീപവാസികളായ അഞ്ച്, ആറ് ക്ളാസുകളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികളെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന്  ഇരയാക്കിയത്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ കേസിലും പത്ത് വര്‍ഷം വീതമാണ് തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഐപിസി 377–ാം വകുപ്പും 377–ാം വകുപ്പും 2012ലെ കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ മൂന്നും അനുസരിച്ചുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ് ഹാജരായി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read