മാടാക്കരയില്‍ എസ്.ഡി.പി.ഐ -ലീഗ് സംഘര്‍ഷം : മൂന്ന് പേര്‍ റിമാന്‍ഡില്‍

By news desk | Thursday May 31st, 2018

SHARE NEWS

വടകര: ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര ബീച്ചിലുണ്ടായ എസ്.ഡി.പി.ഐ മുസ്ലിം ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

വലിയ മാടാക്കര പള്ളിക്കുനി അസീസ്(39),ചോമ്പാല ഫിഷര്‍മെന്‍ കോളനിയില്‍ ചിള്ളിയില്‍ ഷംസീര്‍(30),കണ്ണൂക്കര കണിയാങ്കണ്ടി റയീസ്(31)എന്നിവരെയാണ് ചോമ്പാല എസ്.ഐ.പി.കെ.ജിതേഷ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മാടാക്കരയിലെ കാഞ്ഞിരാട്ട് താഴ കുനിയില്‍ ഷംസീറിനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read