വടകരയിലെ കാല്‍നടയാത്രക്കാരെ വലയ്ക്കുന്ന സീബ്രാ ലൈനുകള്‍

By | Friday May 12th, 2017

SHARE NEWS
വടകര: വടകര നഗരത്തിലെ കാല്‍നടയാത്രക്കാരെ വലച്ച് സീബ്രാ ലൈനുകള്‍. വടകരയിലെ പല പ്രധാന ഭാഗങ്ങളിലേയും റോഡിലെ സീബ്രാ ലൈനുകള്‍ മാഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നഗരത്തില്‍  ജനത്തിരക്കും ഗതാഗതക്കുരുക്കും ഏറുമ്പോള്‍ അതികൃതര്‍ ആരും ഇത് കണ്ടില്ലെന്നു നടിക്കുകയാണ്.

കാലവര്‍ഷം തുടങ്ങിയാല്‍ നഗരത്തിലെ ഗതാഗത കുരുക്ക് കൂടും. ഈ സമയത്ത് റോഡ്‌ മുറിച്ചു കടക്കാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടും. അത് പോലെ സ്കൂള്‍ തുറക്കുന്നതോടെ സീബ്രാ ലൈനില്ലാത്തത് വിദ്യാര്‍ത്ഥികളെയും വലയ്ക്കും.പലവട്ടം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും അപകട സാധ്യത കണക്കിലെടുത്ത് നഗരത്തിലെ സീബ്രാ ലൈനുകള്‍ പുനസ്ഥാപിക്കണമെന്ന്  ഐ.എന്‍.ടി.യു.സി. ബസ് സെക്ഷന് വടകരമേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read