ചാനിയംകടവിലെ ബാലികാ പീഡനം; കുട്ടിയെ മറ്റൊരു ബന്ധുകൂടി പീഡിപ്പിച്ചതായി മൊഴി

By | Wednesday November 15th, 2017

SHARE NEWS

വടകര: തിരുവള്ളൂര്‍ ചാനിയംകടവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സൂചന.

പെണ്‍കുട്ടിയെ മറ്റൊരു ബന്ധുകൂടി പീഡിപ്പിച്ചതായി മൊഴി. കുട്ടിയുടെ പരാതപ്രകാരം അറസ്റ്റിലായ 19 കാരനായ ആദര്‍ശ് എന്ന അപ്പുവാണ് തന്നെ കൂടാതെ മറ്റൊരു ബന്ധുകൂടി പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സമഗ്രമായി അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് വടകര സിഐക്ക് നിര്‍ദേശം നല്‍കി.

കുട്ടിയുടെ മൊഴി വീണ്ടും എടുക്കുമെന്നും കേസ് സമഗ്രമായി പരിശോധിക്കുമെന്നും വടകര സിഐ മധുസൂധനന്‍ പറഞ്ഞു. ഇതിനിടയില്‍ ആദര്‍ശിന്റെ ബൈക്ക് നാട്ടുകാര്‍ നശിപ്പിച്ചു. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് അമ്മൂമ്മയുടെ വീട്ടില്‍ താമസിക്കുന്ന അഞ്ചാം ക്ലാസുകാരിയെയാണ് അയല്‍വാസിയും ബന്ധുവുമായ അപ്പു പീഡിപ്പിച്ചത്.

ആദര്‍ശിനെതിര പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. ആദര്‍ശ് ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read