വടകരയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

By | Tuesday May 10th, 2016

SHARE NEWS

aവടകര: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വടകര സ്വദേശിനിയായ പ്ലസ്‌ ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാസര്‍ഗോഡ്‌ പടന്ന സ്വദേശി കെ.പി. അബ്‌ദുല്‍ റഹീമിനെതിരെയാണ്‌ വടകര മേമുണ്ട സ്വദേശി കോഴിക്കോട് നടക്കാവ്‌ പോലീസില്‍ പരാതി നല്‍കിയത്‌. നടക്കാവ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള ലോഡ്‌ജില്‍ വെച്ചാണ്‌ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌.

ഇയാള്‍ ഗള്‍ഫിലേക്ക്‌ കടന്നതായി പരാതിയില്‍ പറയുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം ദ പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്‌ ആക്‌ടിലെ (പോസ്‌കോ 2012) വിവിധ വകുപ്പുകള്‍ പ്രകാരം നടക്കാവ്‌ പോലീസ്‌ റഹീമിനെതിരേ കേസെടുത്തു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read