ഐഎഎസ് നേടിയ ഷാഹിദ് തിരുവള്ളൂരിന് നാടിന്റെ അനുമോദന പ്രവാഹം

By news desk | Saturday April 28th, 2018

SHARE NEWS

വടകര: കഠിനമായ ജീവിത വഴികളിലൂടെ പതറാതെ മുന്നേറി ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവള്ളൂര്‍ സ്വദേശി ഷാഹിദ് തിരുവളളൂരിന് നാടിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹം.

എഴുത്തുകാരാനും മാധ്യമ പ്രവര്‍ത്തകനുമായ ഷാഹിദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി സിവില്‍ സര്‍വ്വീസ് ലഭിക്കാന്‍ തീവ്ര പരിശീലനത്തിനായിരുന്നു.

എംഎസ്എഫ് സംസ്ഥാന കമ്മറ്റി നടത്തിയിരുന്ന ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് പദ്ധതിയുടെ ഭാഗമായി സ്‌കോര്‍ഷിപ്പോടെയായിരുന്നു പരിശീലനം.

തിരുവനന്തപുരത്തെ സ്വകാര്യ കോച്ചിംഗ് സെന്റര്‍, ഹൈദരബാദ് മൗലാന അബ്ദുല്‍കലം ആസാദ് ഉര്‍ദു യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജാമിയ മില്ലിയ എന്നീ സ്ഥാപനങ്ങളിലായിരുന്നു പരിശീലനം.

ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാപ്പാട് ഖാളി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമിയിലെ ഹസനി ബിരുദം നേടിയ ഷാഹിദ് സമുദായ സേവന രംഗത്തും സജീവമാണ്.

എസ്‌കെഎസ്എസ്എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ നേതൃനിരിയിലുമുണ്ട്. കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും, കോഴിക്കോട് അരൂര്‍ ദാറുല്‍ ഖൈര്‍ ഇസ്ലാമിക് അക്കാദമി അധ്യാപകനുമായ മുയിപ്പോത്ത് അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടേയും സുലൈഖടേയും മകനാണ് ഷാഹിദ്. ഷാഹിന ഷെറിന് ഭാര്യയാണ്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ഡിസിസി ജനറല്‍ സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വീട്ടിലെത്തി അഭിനന്ദമറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read