ഷാഹിദ് തിരുവള്ളൂരിന് പൗരസ്വീകരണം നല്‍കി

By news desk | Wednesday May 9th, 2018

SHARE NEWS

വടകര : വായനയിലൂടെ ലോകം കൈപിടിയിലൊതുക്കാം എന്ന് തെളിയിച്ച അത്ഭുത പ്രതിഭയ്ക്ക് ജന്മ നാടിന്റെ സ്വീകരണം. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഹിദ് ടി കോമത്തിനെ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കി.

പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ ബലറാം ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളെ പ്രണയിച്ച തിരുവള്ളൂരിലെ ഷാഹിദ് ടി കോമത്ത് സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കി പുതുതലമുറക്ക് പ്രചോദനമാവുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ഷാഹിദിന് കൈമാറി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി മുഖ്യാതിഥിയായിരുന്നു.

വിവിധ മേഖലയില്‍   കഴിവ് തെളിയിച്ച നിര്‍മ്മല സുരേഷ്, വൈശാഖ് എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.

ടികെ ബാലന്‍, എഫ്എം മുനീര്‍, ഡി പ്രജീഷ്, ആര്‍കെ ചന്ദ്രന്‍ സംസാരിച്ചു. യുഎംഎഐ തിരുവള്ളൂര്‍ സീനിയേഴസ് ബ്ലാക്ക് ബെല്‍റ്റ് ടീം പുസ്തകങ്ങള്‍ നല്‍കി ആദരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read