മാഹിയിലെ ബിജെപി പ്രവര്‍ത്തകനായ ഷമേജിന്‍റെ കൊലയാളികള്‍ വടകരയില്‍ ; ലോഡ്ജില്‍ സൗകര്യംഒരുക്കിയവരെ തേടി പോലീസ്

By | Saturday May 19th, 2018

SHARE NEWS

 

വടകര: മാഹിയിലെ ബിജെപി പ്രവര്‍ത്തകനായ ഷമേജിന്‍റെ കൊലയാളികള്‍ വടകരയില്‍ പിടിയിലായി . ഇവര്‍ക്ക് ലോഡ്ജില്‍ താമസ സൗകര്യംഒരുക്കിയവരെ തേടി പോലീസ് അന്വേഷണം തുടങ്ങി .

കഴിഞ്ഞ ആഴ്ച മാഹിയില്‍ കൊല്ലപ്പെട്ട  ബിജെപി പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍.

വടകരയിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഷെബിന്‍ രവീന്ദ്രന്‍, വിജിന്‍ ചന്ദ്രന്‍, എംഎം ഷാജി എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

മാഹി പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകനായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന് തൊട്ടുപിറകെയാണ് ബിജെപി ബൂത്ത് പ്രസിഡന്റായ ഷമേജി വെട്ടേറ്റ് മരിച്ചത്. കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലായിരുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read