സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോയിലെ കൊച്ചുസുന്ദരിയെ തേടിയുള്ള അന്വേഷണം തലശ്ശേരിയില്‍ അവസാനിച്ചു

By | Monday May 8th, 2017

SHARE NEWS

ചതിച്ചതാ, എന്നെ ക്യാമറമാന്‍ ചതിച്ചതാ എന്ന ക്യാപ്ഷനോടെ ഏതോ പാട്ടിന് അനുസരിച്ച് മുഖം കൊണ്ട് പല  ഭാവങ്ങള്‍  കാണിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ വീഡിയോ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട്. ഫേസ്ബുക്കിലും, വാട്ട്സ്ആപ്പിലും  തരംഗമായ ആ വീഡിയോയിലെ കൊച്ചുസുന്ദരി ആരാണെന്ന ക്യാമറ മാന്‍ കൃതേഷ് വെങ്ങേരിയുടെ അന്വേഷണം ഒടുവില്‍  തലശ്ശേരിയില്‍ അവസാനിച്ചു. തലശ്ശേരി കലായി മാക്കൂട്ടം സ്വദേശി വിജേഷ് ഷീജ ദമ്പതികളുടെ ഇളയ മകളായ   ശിവന്യയാണ് വീഡിയോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ ആ കൊച്ചു സുന്ദരി. തലശ്ശേരി അമൃത സ്കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ് ശിവന്യ. വീഡിയോ കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായെന്നു ഈ കൊച്ചു സുന്ദരി പറയുന്നു.

കോഴിക്കോട്  ഏഷ്യാനെറ്റ് കേബിള്‍ വിഷനിലെ ക്യാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് ഈ പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ ദൃശ്യം പകര്‍ത്തിയത്. എന്നാല്‍ കൃതേഷിനു പോലും ഈ പെണ്‍കുട്ടി ആരാണെന്നു അറിയില്ലായിരുന്നു.2016 സെപ്തംബറില്‍ കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി   മുതലക്കുളം മൈതാനത്ത് നടന്ന  പതാക ജാഥ സമാപനം  കവര്‍ ചെയ്യാന്‍ പോയപ്പോഴാണ് അവിടുത്തെ  പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും, പാടിയും മുഖം കൊണ്ട് ഭാവങ്ങള്‍ മാറി മാറി കാണിച്ചും കളിക്കുന്ന കൊച്ചു സുന്ദരിയെ കൃതേഷ് കാണുന്നത്. ഒരു കൗതുകത്തിന് തന്‍റെ ക്യാമറ അവളെ ഫോക്കസ് ചെയ്തു , പിന്നീട് ഈ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ്‌  ചെയ്തു.

 പിന്നീട് കൃതേഷ് പോലും വിചാരിക്കാത്ത വേഗതയില്‍ വീഡിയോ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായി. പല ഭാഗത്ത് നിന്നും അഭിനന്ദനങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി.അപ്പോഴും ആരാണ് ഈ പെണ്‍കുട്ടി എന്ന് കൃതേഷ് അന്വേഷിച്ചു.  ഓടുവില്‍ ഏഷ്യാനെറ്റ് ന്യൂസ്.ടിവിയാണ്  ഈ കൊച്ചു സുന്ദരിയെ കണ്ടെത്താന്‍ ഇദ്ദേഹത്തെ സഹായിച്ചത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read