വടകരയില്‍ ഭ്രാന്തന്‍ നായയുടെ വിളയാട്ടം; പിഞ്ചുകുഞ്ഞടക്കം 34ഓളം പേര്‍ക്ക് കടിയേറ്റു

By | Thursday October 5th, 2017

SHARE NEWS

 

 

 

വടകര: ഭ്രാന്തന്‍ നായയുടെ ഭീതിയില്‍ വടകര. ആക്രമത്തില്‍ ഒരു പിഞ്ചു കുഞ്ഞു ഉള്‍പ്പെടെ 34 ഓളം പേര്‍ക്ക് നായയുടെ കടിയേറ്റു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും കൂരിയാടിക്കും ഇടയിലായി നായ ആളുകളെ ആക്രമിച്ചത്.

ഇന്നു രാവിലെയാണ് റെയില്‍വേ സ്റ്റേഷന് പരിസരത്തും കുരിയാടിക്കും ഇടയിലായി നായ ആളുകളെ ആക്രമിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടിയേറ്റു. നടന്നുപോകുന്നവരാണ് നായയുടെ ആക്രമണത്തിന് ഇരയായത്.

റെയില്‍വേ സ്റ്റേഷന് ഭാഗത്ത് നിന്നു പേയിളകി ഓടിയ നായ ഐസ്‌റോഡ്, മുകച്ചേരി, ആവിക്കല്, കുരിയാടി വഴി ചോറോടേക്കാണ് ഓടിയത്. ഇതിനിടയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം നായ കടിച്ചു.

ഇവരെ വടകര ജില്ലാ ആശുപത്രിയില് പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. നായ പിന്നീട് മടപ്പള്ളി ഭാഗത്തേക്കു പോയതായാണ് കേള്‍ക്കുന്നത്. ഇവിടെ നിന്നു സ്‌കൂള്‍ കുട്ടികള്‍ക്കും കടിയേറ്റു.

 

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read