സോഷ്യല്‍ മീഡിയ കര്‍ശന നിരീക്ഷണത്തില്‍ ; വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്‍ ശുദ്ധികലശം തുടങ്ങി

By news desk | Friday April 20th, 2018

SHARE NEWS

കോഴിക്കോട്: സോഷ്യമീഡിയ വഴി മത സപര്‍ദ്ദക്ക് ഇടയാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി സൈബര്‍ പൊലീസ്.

ഐടി നിയമനുസരിച്ച് വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ
എല്ലാ സന്ദേശങ്ങള്‍ക്കും അഡ്മിന്‍ ഉത്തരവാദായിരിക്കും. കാശ്മീര്‍ സംഭവത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെട്ട സൈബര്‍ സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

പല ഗ്രൂപ്പ് അഡ്മിന്‍മാരെയും പൊലീസ് സ്റ്റേഷനുകളില്‍ വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്. ഇതോടെ പല ഗ്രൂപ്പ് അഡ്മിന്‍മാരും ആശങ്കയിലാണ്.

ഗ്രൂപ്പ് അംഗങ്ങള്‍ കാണിക്കുന്ന കൊള്ളരുതായ്മക്ക് അഡ്മിന്‍ മറുപടിയേണ്ട അവസ്ഥയാണ്. അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇടുന്നവരെ  ഗ്രൂപ്പുകളില്‍ നിന്ന് ഒഴിവാക്കി.

ഗ്രൂപ്പ് അഡ്മിന്റെ അഭ്യര്‍ത്ഥന

പ്രിയപ്പെട്ട അംഗങ്ങളെ,
അസത്യവുമായ വോയിസ് ക്ലിപ്പ് ടെക്സ്റ്റ് മെസ്സേജ്, വീഡിയോസ്, മറ്റ് മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതോ ആയ മെസ്സേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍ പാടില്ല.
ഇത്തരം മെസ്സേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നവരെ ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുന്നതും പിന്നീട് വല്ല നടപടിയോ അധികൃതരുടെ ഇത്തരം മെസ്സേജുകളുടെ മേല്‍ ഉണ്ടാവുകയോ ചെയ്താല്‍ പൂര്‍ണ ഉത്തരവാദിത്വം ഗ്രൂപ്പ് മെമ്പര്മാര്ക്ക് മാത്രമാണ് എന്നും അതികൃതരോട് സഹകരിച്ച് അത്തരക്കാര്‍ക്ക് മേല്‍ നടപടി കൈകൊള്ളുന്നതില്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ പൂര്‍ണമായും അധികൃതരോട് സഹകരിക്കുന്ന സമീപനമാണ് കൈക്കൊള്ളുക എന്നും ഇതിനാല്‍ അറിയിക്കുന്നു.
അത്തരം മെസ്സേജുകള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് അഡ്മിന്‍മാര്‍ക്ക് ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടി വരും ആയതിനാല്‍ അബദ്ധത്തില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
വര്‍ഗീയത മത സ്പര്‍ദ വളര്‍ത്തുന്ന യാതൊരു മെസ്സേജുകളും ഷെയര്‍ ചെയ്യരുത്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പ്രിയ മെമ്പര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു.  കിട്ടുന്നതെല്ലാം വാരിവലിച്ചിടുന്ന പ്രവണത ഒഴിവാക്കി കാര്യ ഗൗരവമുള്ള അതാത് പ്രദേശങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ളവ പോസ്റ്റ് ചെയ്യുക.

ഓര്‍ക്കുക ,ഓരോരുത്തരെയും നിരീക്ഷിക്കുന്നുണ്ട് എന്ന സത്യം ഉള്‍കൊണ്ടു കൊണ്ട് ഗ്രൂപ്പുകളില്‍ തുടരുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read