യുവകലാരന്മാര്‍ക്ക് അവസരമൊരുക്കി ശ്രീനി വടകര

By | Thursday October 12th, 2017

SHARE NEWS

വടകര: കാഴ്ചകളെ ക്യാമറ കണ്ണില്‍ പകര്‍ത്തിയ വടകരയിലെ മികച്ച ഫോട്ടോഗ്രാഫര്‍ ശ്രീനി യുവകലാകാരന്മാര്‍ക്കായി വേദിയൊരുക്കുന്നു.

മൂന്നു മിനുട്ട് നേരത്തെ കലാപ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശ്രീനി മീഡിയ സ്റ്റുഡിയോ തയ്യാറാക്കുന്ന ആദ്യ പ്രോജക്ടിന് ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍ തുടക്കം കുറിച്ചു. ഫോട്ടോ ഗ്രാഫിയില് 25 വര്‍ഷമാണ് ശ്രീനി പിന്നിട്ടത്. മിസ്റ്റര്‍ സുഗുണന്‍ എന്ന ഹാസ്യകഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിക്കുന്നത്.

യുവകലാകരന്മാരായ ജ്യോതിഷ് വടകരയും അബിന്‍ പേരാമ്പ്രയുമാണ് ഈ എപ്പിസോഡില്‍ വേഷമിട്ടത്. സ്‌കൂളുകളിലെ കലോല്‍സവ വേദികളില്‍ മികച്ച പരിപാടികള്‍ അവതരിപ്പിക്കുകയും പിന്നീട് വേദി ലഭിക്കാതെ പിന്‍വലിയേണ്ടതായി വരുന്നതുമായ കലാകാരന്മാര്‍ക്ക് തുടര്‍പരിപാടികളായി വേദിയൊരുക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

നാടന്‍കലക്കാണ് പ്രാധാന്യം നല്‍കുക. അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ ഇവര്‍ ചേര്‍ന്ന് പുതിയ ട്രൂപ്പിന് രൂപം നല്‍കി കലാപരിപാടികള്‍ അവതരിപ്പിച്ച് അത് സംപ്രേഷണം ചെയ്യാന്‍ ഇവര്‍ക്ക് അവസരമൊരുക്കും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read