സ്‌കൂളുകള്‍ക്ക് നടുവില്‍ നായ്ക്കളുടെ താവളം;തെരുവ് നായ്ക്കൾ ഒരു നാടിന്‍റെ ഉറക്കം കൊടുത്തുന്നു

By news desk | Thursday June 7th, 2018

SHARE NEWS

വടകര: തെരുവ് നായ്ക്കൾ ഒരു നാടിന്‍റെ ഉറക്കം കൊടുത്തുന്നു .നാട്ടുകാര്‍ നിരവധി വാതിലുകള്‍ മുട്ടിയിട്ടും അധികൃതര്‍ കനിയുന്നില്ല .

മണിയൂർ പഞ്ചായത്തിലെ പതിയാരക്കര ചങ്ങാരത്ത് ചിറക്ക് ചുറ്റുള്ള പ്രദേശങ്ങളിലാണ് നായ്ക്കളുടെ ശല്യം.

ഇതിനകം നിരവധി പേർ നായയുടെ ആക്രമണം നേരിടേണ്ടി വന്നു.
മണിയൂർ പഞ്ചായത്തധികൃതർ മുതൽ

മുഖ്യമന്ത്രിയുടെ അടുത്ത് വരെ പരാതി എത്തിയിട്ട് കണ്ണടച്ച് ഇരുട്ടാക്കുകയാണ് പഞ്ചായത്തധികൃതർ.

നായ്ക്കളുടെ ഭീഷണി മൂലം വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. സ്ക്കൂൾ തുറക്കുന്നതോടെ പിഞ്ചു കുട്ടികളുടെ ജീവൻ ഭീഷണിയിലാവുന്ന ഒരവസ്ഥയിലേക്ക് കാര്യം നീങ്ങുകയാണ്. പതിയാരക്കര മന്ദത്ത് കാവ് യു .പി സ്ക്കൂൾ,
പതിയാരക്കര മദ്രസ്സ,പാലയാട് നമ്പർ വൺഎല്‍ പി  സ്ക്കൂൾ, പതിയാരക്കര മാപ്പിള എല്‍ പി മണിയൂർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ
എന്നിവിടങ്ങളിലേക്ക് ഈ പ്രദേശത്തുള്ള കുട്ടികൾ കടന്നു പോകുന്ന ചങ്ങാരത്ത് ചിറയുടെ തീരത്താണ് നായ്ക്കളുടെ താവളം.

നൽകിയ പരാതിയുടെ വിവരങ്ങൾ:

പരാതി നമ്പർ1. ഏപ്രിൽ മാസം മുതൽ വാർഡ് മെമ്പർ വഴി പഞ്ചായത്തധികൃതരെ വിവരം അറിയിച്ചു.

ഒരു നടപടിയും ഉണ്ടായില്ല.

പരാതി നമ്പർ 2.
April 23 ന് മുഖ്യമന്ത്രിക്ക് പരാതി അയച്ചു.

April 24 ന് പഞ്ചായത്ത് ഡയരക്ടർക്ക് അടിയന്തര നടപടി എട്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം അയച്ചു.

ഈ ദിവസം വരെ ഒരു നടപടിയും ഉണ്ടായില്ല.

പരാതി നമ്പർ 3:

April 23 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി അയച്ചു.

May 3 ന് പരാതിയിൽ അടിയന്തിര നടപടിക്കായി തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്ത് ഡയരക്ടർക്ക് നിർദ്ദേശം നൽകി.

ഈ ദിവസം വരെ യാതൊരു നടപടിയും ഉണ്ടായില്ല.

പരാതി നമ്പർ 4:

April 23 ന് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി അയച്ചു. വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കയച്ച പരാതിക്ക് ഒരു നടപടിയും ഉണ്ടായില്ല.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read