ബി ജെപി ആഹ്ലാദ പ്രകടനത്തിനിടെ വടകരയില്‍ തെരുവ് വിളക്കുകള്‍ അണഞ്ഞിനെതിരെ പ്രതിഷേധം

By news desk | Monday March 5th, 2018

SHARE NEWS

വടകര: ത്രിപുര തെരഞ്ഞെടുപ്പില്‍ വിജയിച്ചതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ വടകരയില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തെരുവ് വിളക്ക് അണച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ശനിയാഴ്ച വൈകീട്ട് നടന്ന ആഹ്ലാദ പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിക്കാറായപ്പോഴാണ് പരിസര പ്രദേശങ്ങളിലെ തെരുവ് വിളക്കുകള്‍ ഒന്നടങ്കം ഓഫാക്കിയത്.
വെദ്യതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂറിലധികം ദേശീയപാത ഉപരോധിച്ചു. നേരത്തെ ഇതേ രീതിയില്‍ ബിജെപിയുടെ ജനരക്ഷാ മാര്‍ച്ചിനിടെയും വൈദ്യതി ബന്ധം വിച്ഛേദിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും തെരുവ് വിളക്കുകള്‍ അണച്ചത്. വടകര ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജന്‍,സി.ഐ.മധുസൂദനന്‍ നായര്‍ എന്നിവര്‍ സ്ഥലത്തെത്തി കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥരുമായി സംസാരിച്ച് വൈദുതി പുനഃ സ്ഥാപിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.അനുമതിയില്ലാതെ പ്രകടനം നടത്തി ദേശീയ പാതയിലെ ഗതാഗതം തടസ്സ പെടുത്തിയതിന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read