പ്ലാസ്റ്റിക് സംസ്ക്കരണ പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ സമരം ആറ് ദിവസം പിന്നിട്ടു

By | Saturday January 20th, 2018

SHARE NEWS
വടകര: മണിയൂർ പഞ്ചായത്തിലെ കുന്നത്തുകരയിൽ ആരംഭിക്കാൻ പോകുന്ന പ്ലാസ്റ്റിക് സംസ്ക്കരണ പ്ലാന്റിനെതിരെ പ്രദേശവാസികൾ ആരംഭിച്ച അനിശ്ചിതകാല സമരം ആറു ദിവസം പിന്നിട്ടു. ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്ന പ്ലാന്റിനെതിരെ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടയിൽ സ്ഥലം എം.എൽ.എ.പാറക്കൽ അബ്ദുള്ള സമര പന്തലിലെത്തി സമര സമിതി പ്രവർത്തകരുമായി ചർച്ച നടത്തി. ജനവാസ മേഖലയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ അധികൃതരോടാവശ്യപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടറുമായി ആലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടാക്കാമെന്നും സ്ഥലം സന്ദർശിച്ച എംഎൽഎ അഭിപ്രായപ്പെട്ടു . സമരസമിതി നേതാക്കളായ മനോജ് കുന്നത്ത് കര, കോട്ടപ്പള്ളി ശ്രീധരൻ , വി പി ഗോപാലൻ ,  വി പി കെ ബഷീർ തുടങ്ങിയവരുമായി  എം എൽ എ ചർച്ച നടത്തി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read