ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ആവേശമായി വടകരയില്‍ സുഡാനി തരംഗം

By news desk | Thursday April 26th, 2018

SHARE NEWS

വടകര: എതിരാളികളെ വെട്ടിച്ച് നൈജീരിയന്‍ താരങ്ങള്‍ പടകുതിരകളെ പോലെ മുന്നേറിയപ്പോള്‍ പെരുവന വയലില്‍ ഫുട്‌ബോള്‍ ആരവം.

കഴിഞ്ഞ ദിവസം ഫോക്കസ് കൈനാട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലാണ് ഡോണ്‍ ഫൈറ്റേഴ്‌സ് കൈനാട്ടിക്കുവേണ്ടി നൈജീരിയ,കാമറൂണ്‍,ഐവറി കോസ്റ്റ് എന്നീ ടീമുകളുടെ അഞ്ചു താരങ്ങള്‍ ജേഴ്‌സി അണിഞ്ഞത്. പാദങ്ങളുടെ ദ്രുത ചലനത്തില്‍ പുല്‍ മൈതാനിയില്‍ തീ പടര്‍ന്നപ്പോള്‍ കാണികളില്‍ ആവേശ പൂരമായി.

ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് മറക്കാനാകാത്ത ഹൃദയ വികാരം സമ്മാനിച്ചാണ് കരുത്തിന്റെ കറുത്ത മുത്തുകള്‍ കളം വിട്ടത്.
ഗോകുലം എഫ്.സിക്ക് വേണ്ടി കളിക്കാനെത്തിയ മിന്നും താരങ്ങളായ ലക്‌നോ ഐറിന്‍,മുഹമ്മദ്ഇസ്മയില്‍,ബിച്ചുപ്പ,ഹെറിക്,റൊമാലിയോ എന്നിവരാണ് ഡോണിന് വേണ്ടി കളത്തിലിറങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ആരംഭിച്ച മത്സരം പുലര്‍ച്ചെ ആറര വരെ നീണ്ടു നിന്നു. 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ടോണിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല.

ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സുഡാനി താരങ്ങള്‍ അണി നിരന്ന ഡോണ്‍ ഗുംട്ടി തലശ്ശേരിയെ പരാജയപ്പെടുത്തിയത്.

ഗോകുലം ഗ്രൂപ്പിന്റെ മുന്‍ ജീവനക്കാരന്‍ ബബിഷാണ് ടീമിന് വേണ്ടി ആഫ്രിക്കന്‍ താരങ്ങളെ കളത്തിലിറക്കി നല്ല മത്സരം കാണാന്‍ നാട്ടുകാര്‍ക്ക് അവസരമൊരുക്കിയത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read