പുറങ്കരയില്‍ ഷുഹൈബ് അനുസ്മരണ ബോര്‍ഡ് നശിപ്പിച്ചു

By news desk | Monday March 19th, 2018

SHARE NEWS

വടകര: പുറങ്കരയില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഷുഹൈബ് അനുസ്മരണ ബോര്‍ഡ് ഇരുട്ടിന്റെ മറവില്‍ വീണ്ടും നശിപ്പിച്ചു.ഞായറാഴ്ച രാത്രിയാണ് ബോര്‍ഡ് നശിപ്പിച്ചത്. സാന്‍ഡ്ബാങ്ക്‌സ് കേന്ദ്രീകരിച്ച് രാത്രിയില്‍ മണല്‍ കടത്തിനായി തെരുവ് വിളക്കുകള്‍ അണക്കുന്നതും നിത്യ സംഭവമാണ്.

ഇത് സംബന്ധിച്ച് പല തവണ വടകര പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോര്‍ഡുകളും കൊടിയും നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read