വളയം സ്വദേശിയായ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ ;ദുരൂഹതയെന്ന്‍ ബന്ധുക്കള്‍

By | Saturday January 7th, 2017

SHARE NEWS

വളയം: വളയം സ്വദേശിയായ വിദ്യാര്‍ഥിയെ  ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.പാമ്പാടി നെഹ്‌റു കോളേജ് ഒന്നാവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് (18)ആണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ വൈകുന്നേരം ഹോസ്റ്റലില്‍ ഹാജര്‍ എടുക്കുന്ന സമയം ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികള്‍ ജിഷ്ണുവിന്റെ മുറിയില്‍ എത്തിയപ്പോഴാണ് ജിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്.മൃതദേഹം ഇന്ന്‍ വൈകീട്ടോടെ നാട്ടിലെത്തിക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read