സുരന്യയ്ക്ക് ഭര്‍ത്താവിനെ വേണ്ട;പോവേണ്ടത് കാമുകന്റെ കൂടെ

By | Friday January 16th, 2015

SHARE NEWS

atm 2കോഴിക്കോട്:ബന്ധുക്കളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഏറെ വലച്ച സുരന്യ കേസ് നാടകീയമായ അന്ത്യത്തിലേക്ക്.മുബൈയിലുള്ള ഭര്‍ത്താവ് ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ച തുകയെടുക്കാന്‍ എ.ടി.എം കൌണ്ടറിലെത്തിയ സുരന്യയേയും മകളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതോടു കൂടിയാണ് നാടകീയ രംഗങ്ങള്‍ക്ക് തിരി തെളിയുന്നത്.ബാലുശ്ശേരി തിക്കുറ്റിശ്ശേരി പാവുകണ്ടിയില്‍ ജനീഷിന്‍റെ ഭാര്യ സുരന്യയും മകള്‍ കുഞ്ഞാറ്റയും വീടുപണിയുടെ ആവശ്യങ്ങള്‍ക്കായ്‌ ഭര്‍ത്താവ് ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ച തുകയെടുക്കാന്‍ എ.ടി.എം കൌണ്ടറിലെത്തുകയും തുക പിന്‍വലിച്ചതിനു ശേഷം കാണാതാവുകയുമായിരുന്നു.ജനുവരി ആറു മുതല്‍ കാണാതായ യുവതിയെയും കുഞ്ഞിനേയും അന്വേഷിച്ചു ബന്ധുക്കള്‍ പരക്കം പായുമ്പോള്‍ കാമുകനായ അവിടനല്ലുര്‍ സ്വദേശി സനൂപിനോപ്പം പഴനിയിലും മറ്റും അമ്പലങ്ങള്‍ സന്ദര്‍ശിച്ചും ആഘോഷിച്ചും ജീവിക്കുകയായിരുന്നു സുരന്യ.ഏറെ ഉദ്യോഗജനകമായ സംഭവവികാസങ്ങള്‍ക്കും,അന്വേഷണങ്ങള്‍ക്കും ശേഷം സുരന്യയും കാമുകനും പേരാമ്പ്ര മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു.
വിവാഹ ബന്ധത്തിന്‍റെ പവിത്രതെയും,മൂല്യത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ളവെളിപ്പെടുത്തലുകളാണ് പിന്നീടുണ്ടായത്,ഒന്നര വര്‍ഷത്തോളമായ് കാമുകനുമായ് ബന്ധം പുലര്‍ത്തുന്ന സുരന്യ കോടതിയിലെത്തിയ ബന്ധുക്കള്‍ക്ക് മുമ്പില്‍ കാമുകനായ സനൂപിനോപ്പം പോവാനാണ് താല്പര്യമെന്ന് അറിയിക്കുകയായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read