വീട്ടമ്മയായ സുഷമയുടെ ജീവൻ കവര്‍ന്നത് ചീറിയെത്തിയ ടെമ്പോ ട്രാവലർ; ഭീതി വിട്ടുമാറാതെ സഹയാത്രികര്‍

By news desk | Tuesday May 8th, 2018

SHARE NEWS
വടകര : മടപ്പള്ളിയില്‍ വീട്ടമ്മയായ സുഷമയുടെ ജീവൻ കവര്‍ന്നത് ചീറിയെത്തിയ ടെമ്പോ ട്രാവലർ,ഭീതി വിട്ടുമാറാതെ സഹയാത്രികര്‍. പ്രഭാതത്തിന്റെ ഉത്സാഹം നിറച്ച  നടത്തത്തിനിടയിൽ തങ്ങളുടെ കൂട്ടത്തിലെ ഒരാളെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തിൽ നിന്ന്‌ ഇവർ ഇപ്പോഴും മോചിതരായിട്ടില്ല. പതിവ്‌ പോലെ നടക്കാനിറങ്ങിയ സംഘത്തിന്‌ മേൽ പൊടുന്നനെ ചീറിയെത്തിയ ടെമ്പോ ട്രാവലർ വീട്ടമ്മയായ സുഷമയുടെ ജീവൻ കവരുകയായിരുന്നു.
നാദാപുരം റോഡ്‌ കുന്നോത്ത്‌ നാണുവിന്റെയും രാധയുടെയും മകൾ സുഷമയുടെ അപ്രതീക്ഷിത  വേർപാടിന്റെ നടുക്കത്തിലാണ്‌ നാട്‌. രാവിലെയോടെ ദുരന്ത വാർത്ത നാടെങ്ങും പരന്നു. ഒപ്പമുണ്ടായിരുന്ന സുഷമയുടെ സഹോദരൻ സുജിൽ, ഭാര്യ ശ്രീജ, അയൽവാസിയായ ഭാസ്‌കരൻ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെപരിക്ക്‌ ഗുരുതരമല്ല.
 പതിവ്‌ പോലെ ഹൈസ്‌കൂൾ ജങ്‌ഷനിലേക്ക്‌ പ്രവേശിക്കുന്നതിനിടെയാണ്‌ അപകടം.  സ്ഥിരം വാഹനാപകട മേഖലയായ നാദാപുരം റോഡിൽ ട്രാഫിക്‌ സംവിധാനം കാര്യക്ഷമമാക്കാനും സിഗ്‌നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read