വാട്ട്സ് ആപ്പ് ഹര്‍ത്താലിനെ പിന്തുണച്ച് സസ്‌പെന്‍ഷിനിലായ പൊലീസുകാരന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കും

By news desk | Monday April 23rd, 2018

SHARE NEWS

നാദാപുരം: വാട്‌സാപ്പ് ഹര്‍ത്താലിനെ പിന്തുണച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാരന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി.

നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഡ്രൈവര്‍ ആവള ചേലായി അഷ്‌റഫാണ് ഹര്‍ത്താലിനെ പിന്തുണച്ച് വകുപ്പ്തല നടപടിക്ക് വിധേയനായത്.
കാശ്മീരില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെയുള്ള വികാരം ദുരുപയോഗം ചെയ്യുന്ന വിധത്തിലായിരുന്നു ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ നാദാപുരം ഉള്‍പ്പെടെയുള്ള മലബാറിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടിയത്.

നാഥാനില്ലാത്ത ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്ത് വരുന്നതിനിടെയാണ് ഒരു പൊലീസുകാരന്‍ സര്‍ക്കാര്‍ വിരുദ്ധ നീക്കത്തില്‍ പങ്കാളിയായി എന്ന ഗുരുതരമായ കുറ്റം പൊലീസ് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് പങ്കാളിത്തമുള്ള ഹര്‍ത്താലിനെ പിന്തുണച്ച പൊലീസുകാരന്റെ നടപടിയെ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.
കണ്‍ട്രോള്‍ റൂമിന്റെ ഔദ്യോഗിക വാട്ട്്‌സ് ഗ്രൂപ്പ് വഴിയാണ് പൊലീസുകാരന്‍ ഹര്‍ത്താല്‍ അനകൂല സന്ദേശം പോസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ അനുകൂല ഫഌക്‌സ് ബോര്‍ഡിന്റെ കോ്പ്പിയും അഷറഫ് പോസ്റ്റ് ചെയ്തിരുന്നു.

തനിക്ക് ലഭിച്ച വാട്ട്‌സാപ്പ് മെസേജ് അതേ പടി ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്നാണ് അഷറഫ് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ സിഐക്ക് നല്‍കിയ വിശദീകരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read