മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.കെ. നാരായണന്‍ നിര്യാതനായി

By | Thursday May 17th, 2018

SHARE NEWS

വടകര: മണിയൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.കെ.നാരായണന്‍ (88) നിര്യാതനായി. ഭാര്യ:പരേതയായ കല്ല്യാണി,
മക്കള്‍:പ്രകാശന്‍(അരുണ്‍ വിഷന്‍),ലളിത,ഷീല(അധ്യാപിക പയ്യോളി സൗത്ത് എ.എല്‍.പി.സ്‌കൂള്‍),റോജ (അധ്യാപിക ഏറാമല യു.പി),രതി (അധ്യാപിക ഗവ:വെല്‍ഫെയര്‍ എല്‍.പി.തുറയൂര്‍),സുധീര്‍(ബിസിനസ്)
മരുമക്കള്‍:എം.ചന്ദ്രന്‍(മണിയൂര്‍),ആനന്ദന്‍(റിട്ട:അധ്യാപകന്‍ കൂത്താളി ഹൈസ്‌കൂള്‍),വിജയന്‍(റിട്ട:പ്രധാന അധ്യാപകന്‍ ഏറാമല എല്‍.പി),പി.പി.രാമചന്ദ്രന്‍(അധ്യാപകന്‍ കരുവഞ്ചേരി യു.പി),മല്ലിക(അസിസ്റ്റന്റ്  സെക്രട്ടറി മന്തരത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്),ഷെര്‍ളി(ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

മണിയൂര്‍ പഞ്ചായത്തിലും പരിസരങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കര്‍ഷക സംഘത്തിനും അടിത്തറ പാകിയ സഖാവാണ് നാരായണേട്ടന്‍. മലബാര്‍ നെയ്ത്ത് തൊഴിലാളി യൂണിയനിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.

1950 മുതല്‍ രാഷ്ടീയ സംഘടനാ രംഗത്ത് സജീവം. എണ്ണമറ്റ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. പോലീസിന്റെ കിരാതമായ വേട്ടയാടലിന് ഇരയായി. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദിവസങ്ങളോളം ജയില്‍വാസമനുഭവിച്ചു.

1964 മുതല്‍ തുടര്‍ച്ചയായി 25 വര്‍ഷം പഞ്ചായത്ത് മെമ്പറായി സേവന മനുഷ്ഠിഷ്ടിച്ചിരുന്നു.  1979ല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായി.കൂടുതല്‍ കാലം പഞ്ചായത്ത് അംഗമായി സേവനമനുഷ്ഠിച്ചതിന് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മന്തരത്തൂര്‍ സഹകരണ ബേങ്കിന്റെ പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിരുന്നു.

സിപിഎം വടകര മണ്ഡലം കമ്മറ്റി അംഗം,കിസാന്‍ സഭ ജില്ലാ കമ്മറ്റി അംഗം,സിപിഎം മണിയൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരേതന്‍ അറിയപ്പെടുന്ന നാടക നടന്‍ കൂടിയാണ്.  മണിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്,അട്ടക്കുണ്ട് പാലം,മണിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം,ഇവയെല്ലാം യാഥാര്‍ഥ്യമാക്കാന്‍ നേതൃത്വ പരമായ പങ്കു വഹിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read