തീരമേഖലയിലെ ദുരിതങ്ങളുമായി പെണ്ണുങ്ങള്‍ പ്രതിഷേധ തെരുവില്‍ ; വനിതാ ലീഗിന്റെ സാന്നിധ്യം ശ്രദ്ധേയമായി

By news desk | Thursday May 10th, 2018

SHARE NEWS

വടകര: മാനം കറുത്താല്‍ മഴയൊന്ന് പൊയ്താല്‍ കടലമ്മ തുള്ളും …ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെയും പിഞ്ചുകുട്ടികളെയും കൊണ്ട് അകലെയുള്ള ബന്ധുവീടുകളിലേക്ക് മാറി താമിസിക്കേണ്ട അവസ്ഥയാണ്. മഴ കനക്കുന്നതോടെ വടകരയിലെ തീരമേഖലയിലെ പ്രശ്‌നങ്ങളുമായി വനിതകള്‍ മുന്നിട്ടിറങ്ങി.

തീരദേശ മേഖലയായ അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, മുകച്ചേരിഭാഗം, ആവിക്കല്‍, എന്നീ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് വടകര ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബഹുജന മാര്‍ച്ചില്‍ വനിതാ ലീഗിന്റെ സാന്നിധ്യം ശ്രദ്ധേയമായി.

മാര്‍ച്ചുമായി ബന്ധപ്പെട്ട് വനിതാ ലീഗീന്റെ നേതൃത്വത്തില്‍ സ്ത്രീകളുടേയും കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ആഴ്ചകള്‍ മുമ്പ് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വനിതാ ലീഗ് പ്രവര്‍ത്തകരായ പി സഫിയ, മറിയ ടീച്ചര്‍, സാഹിറ എന്നിവര്‍ നേതൃത്വം നല്‍കി.
രാവിലെ വടകര പി സി സൗധത്തില്‍ നിന്നാരംഭിച്ച ബഹുജന മാര്‍ച്ച് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി പി അസീസ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. വടകര മുനിസിപ്പല്‍ ഏരിയാ മുസ്ലിം ലീഗ് പ്രസിഡണ്ട് പ്രൊഫ കെ കെ മഹമൂദ് അദ്ധ്യക്ഷനായി.

സംസ്ഥാന മുസ്ലിം ലീഗ് സിക്രട്ടറി വി വി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. എം പി അബ്ദുല്‍ കരീം, എം ഫൈസല്‍, വി കെ അസീസ്, വി ഫൈസല്‍, ടി കെ അശ്മര്‍, പി സഫിയ പി വി ഹാഷിം എന്നിവര്‍ സംസാരിച്ചു. ടി ഐ നാസര്‍ സ്വാഗതവും പി കെ ജലാല്‍ നന്ദിയും പറഞ്ഞു.
എന്‍ പി എം നഫ്‌സല്‍, വി പി മുഹമ്മദ് റാഫി, പി എം മുസ്തഫ, കെ എം ബുഷറ, അന്‍സാര്‍ മുകച്ചേരി, കെ സി അക്ബര്‍, പി ടി കെ റഫീഖ്, പി കെ സി അഫ്‌സല്‍, സി പി ഹമീദ്, ടി പി ഹമീദ്, ടി പി അഷ്‌റഫ്, എന്‍ കെ റഷീദ്, പി സി നജീബ്, എ വി റഫീഖ്, അബ്ദുറബ്ബ് നിസ്താര്‍, പി വി അന്‍സാര്‍, കെ അന്‍സാര്‍, ആര്‍ സിറാജ്, എന്നിവര്‍ നേതൃത്വം കൊടുത്തു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read