അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ഡോക്ടര്‍മാരും

By news desk | Tuesday May 8th, 2018

SHARE NEWS


വടകര : അവധിക്കാല അധ്യാപക പരിശീലനത്തില്‍ ‘കുട്ടികളിലെ പഠന
പിന്നോക്കാവസ്ഥ തിരിച്ചറിയലും പരിഹാര ബോധനവും’ എന്ന വിഷയത്തില്‍ ക്ലാസെടുക്കാന്‍ ശിശുരോഗ വിദഗ്ദരും.

മുഴുവന്‍ കുട്ടികളെയും മികവുള്ളവരാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍, പല കാരണങ്ങള്‍
കൊണ്ടും പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികളെ കൂടെ പരിഗണിക്കേണ്ടതുണ്ട്.
ആധുനിക വൈദ്യശാസ്ത്രം ഈ രംഗത്ത് ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും നേരത്തെ ഇത് തിരിച്ചറിയാന്‍ അധ്യാപകര്‍ക്കാണ് കഴിയുക എന്നതിനാലാണ് ഇന്ത്യന്‍
അക്കാദമി ഓഫ് പിഡിയാട്രിക്‌സ് കേരളത്തിലെ മുഴുവന്‍ പ്രൈമറി
അധ്യാപകര്‍ക്കും പരിശീലനം നല്‍കാനുള്ള മൊഡ്യൂള്‍ തയാറാക്കിയത്.

വടകര  ബിആര്‍സിയിലെ അധ്യാപക പരിശീലന വേദിയില്‍ ശിശുരോഗ വിദഗ്ദരായ  ഡോ.പിസി ഹരിദാസ്, ഡോ.പ്രേംരാജും ക്ലാസെടുത്തു. പ്രയാസങ്ങള്‍ നേരിടുന്ന  കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പ്രവര്‍ത്തനങ്ങളില്‍ അനുരൂപീകരണം  നടത്തുന്നതിനു വേണ്ടി, ഐഇഡിസി റിസോര്‍സ് അധ്യാപകര്‍ നല്‍കുന്ന പരിശീലനവും
അധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്.

ശാസ്ത്രീയമായ പരിശീലനം ലഭിക്കുന്നതിലൂടെ
മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മികവുറ്റവരാക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ വേണ്ടിയുള്ള ‘വിഷന്‍ 100 ‘സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകര്‍.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read