പുതുപ്പണം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണമാല മോഷ്ടിച്ചതിന് കഠിന തടവും പിഴയും

By news desk | Saturday March 24th, 2018

SHARE NEWS

വടകര:പുതുപ്പണം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണമാല കവര്‍ന്ന കേസ്സില്‍ പ്രതിക്ക് കഠിന തടവും,പിഴയും ശിക്ഷ.

തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെരുന്നീര്‍ പനമാര ഭജനമഠത്തില്‍ കമല്‍ ജയരഞ്ജന്‍(58)നെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒ.ടി.ജലജാ റാണി ശിക്ഷിച്ചത്.രണ്ട് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുപ്പണം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ ഭദ്രകാളിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ട് ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണ്ണ താലികള്‍ ശ്രീകോവിലില്‍ നിന്നും പൂജാരി മാറി നിന്ന സമയത്ത് പ്രതിയുടെ മകനോടൊപ്പം എത്തി മോഷ്ടിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read