ഡ്രൈവര്‍ക്ക് മര്‍ദനം; തലശ്ശേരി- തൊട്ടില്‍പ്പാലം റൂട്ടില്‍ ബസ്സോട്ടം നിലച്ചു

By | Friday August 29th, 2014

SHARE NEWS

private-bus2
നാദാപുരം: കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടില്‍പ്പാലം റൂട്ടില്‍ വെള്ളിയാഴ്ച ബസ്സോട്ടം നിലച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇതേ റൂട്ടില്‍ ഓടുന്ന എ വി സണ്‍സ് ബസ് ഡ്രൈവര്‍ മരുതോങ്കര സ്വദേശി ബിജീഷ് (32)നെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ പുളിയാവ് സ്വദേശി മണാറ്റില്‍ അജ്മല്‍ (24), ചെറുമോത്ത് സ്വദേശി സമീര്‍ (25) എന്നിവരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൈഡ് നല്‍കിയില്ലെന്ന കാരണത്താലാണ് ഡ്രൈവറെ മര്‍ദിച്ചത്. മര്‍ദിച്ച ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
vv

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read