പ്രവാസി കൂട്ടായ്മയില്‍ തലശ്ശേരി ജില്ലാ ആശുപത്രിക്ക് അത്യാധുനിക തീവ്ര പരിചനരണ വിഭാഗം

By | Friday October 13th, 2017

SHARE NEWS

വടകര: പാവപ്പെട്ട രോഗികള്‍ക്ക് കാരുണ്യത്തിന്റെ സ്പര്‍ശനമേകി പ്രവാസി കൂട്ടായ്മ. ഖ​​ത്ത​​റി​​ലെ പ്ര​​വാ​​സി കൂ​​ട്ടാ​​യ്മ​​യാ​​യ ത​​ല​​ശ്ശേ​​രി വെ​​ല്‍​​​ഫ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ഖ​​ത്ത​റി​​ന്‍​റ ​ സാമ്പത്തിക സ​​ഹാ​​യ​​ത്തോ​​ടെ ത​​ല​​ശ്ശേ​​രി ജി​​ല്ലാ ജ​​ന​​റ​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ അ​​ത്യാ​​ധു​​നി​​ക തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ചു.

  ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​കെ ശൈ​​ല​​ജ ടീ​​ച്ച​​റാ​​ണ് ഇ​​ത് നാ​​ടി​​ന് സ​​മ​​ര്‍​​പ്പി​​ച്ച​​ത്.  സ്വ​​കാ​​ര്യ അ​​ശു​​പ​​ത്രി​​ക​​ളോ​​ട് കി​​ട​​പി​​ടി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള വെ​​ന്‍​റി​​ലേ​​റ്റ​​ര്‍ സൗ​​ക​​ര്യ​​ങ്ങ​​ള്‍ അ​​ട​​ക്ക​​മു​​ള്ള അ​​ത്യാ​​ധു​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളോ​​ടെ​​യാ​​ണ് ഐ.​സി.​യു ​പ്ര​​വ​​ര്‍​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്.

ഹൃ​​ദ​​യാ​​ഘാ​​തം സം​​ഭ​​വി​​ച്ച്‌ ഇ​​വി​​ടെ എ​​ത്തു​​ന്ന രോ​​ഗി​​ക​​ള്‍​​ക്ക് ഏ​​റെ ആ​​ശ്വാ​​സം ന​​ല്‍​​കു​​ന്ന​താ​​ണ് പു​​തി​​യ ഐ.​സി.​യു. എ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ​
ആ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളോ​​ട് കൂ​​ടി​​യ ഏ​​ഴ് ബെ​​ഡു​​ക​​ള്‍, കേ​​ന്ദ്രീ​​കൃ​​ത ഓ​​ക്സി​​ജ​​ന്‍ സം​​വി​​ധാ​​നം, ക​​മ്ബ്യൂ​​ട്ട​​റു​​മാ​​യി ഘ​​ടി​​പ്പി​​ച്ച ഏ​​ഴ് മോ​​ണി​​റ്റ​​റു​​ക​​ള്‍, ഹൃ​​ദ്രോ​​ഗി​​ക​​ള്‍​​ക്ക് അ​​ടി​​യ​​ന്തര പ​​രി​​ച​​ര​​ണം ന​​ല്‍​​കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ സി.​പി.​ആ​​ര്‍ ബോ​​ര്‍​​ഡ്, കാ​​ര്‍​​ഡി​​യോ​​ക് ടേ​​ബി​​ള്‍ തു​ട​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് ത​​യ്യാ​​റാ​​ക്കി​​യ​ത്.
26 ല​​ക്ഷം രൂ​​പ ചി​​ല​​വി​​ലാ​​ണ് ഈ ​​അ​​ത്യാ​​ധു​​നി​​ക ഐ.​​സി.​യു ത​​ല​​ശ്ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ നി​​ര്‍​​മി​​ച്ച​​ത്. ഇ​​തി​​െ​ന്‍​റ പി​​ന്നി​​ല്‍ പ്ര​​വ​​ര്‍​​ത്തി​​ച്ച ത​​ല​​ശ്ശേ​​രി വെ​​ല്‍​​ഫ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ഖ​​ത്ത​​ര്‍ പ്ര​​തിനി​​ധി​​ക​​ളെ ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​കെ ശൈ​​ല​​ജ ടീ​​ച്ച​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു.
പ​​രി​​പാ​​ടി​​യി​​ല്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍​റ്​ പി.​എം സ​​ഫ​​ര്‍ അ​​ഹ​​മ്മ​​ദു​​മാ​​യി മ​​ന്ത്രി വീ​​ഡി​​യോ കോ​​ണ്‍​ഫ​റ​ന്‍​​സ് വ​​ഴി സം​​സാ​​രി​​ച്ച്‌​ ന​​ന്ദി അ​​റി​​യി​​ച്ചു. കൂ​​ട്ടാ​​യ്മ​​ക്കു​​ള്ള ഉ​​പ​​ഹാ​​രം മ​​ന്ത്രി​​യി​​ല്‍ നി​​ന്ന്​ അ​​സോ​​യേ​​ഷ​​ന്‍ പി.​ആ​​ര്‍ ഇ​​ന്‍​​ചാ​​ര്‍​​ജ്​ ഷൗ​​ക​​ത്ത് ഹു​​സൈ​​ന്‍ ഏ​​റ്റു​​വാ​​ങ്ങി. അ​​ഡ്വ. എ.​എ​​ന്‍ ഷം​​സീ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സോ​​യേ​​ഷ​​ന്‍ എ​​ക്​​സി​ക്യു​ട്ടീ​​വ് അം​​ഗ​​ങ്ങ​​ളും ഡോ​​ക്ട​​ര്‍​​മാ​​രും സം​​ബ​​ന്ധി​​ച്ചു.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read