തളിപ്പറമ്പില്‍ മകനെക്കാള്‍ പ്രായംകുറഞ്ഞ കാമുകനുമായി വീട്ടമ്മ ഒളിച്ചോടി

By | Wednesday November 23rd, 2016

SHARE NEWS

olichottamഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ തളിപ്പറമ്പ് മണ്ടൂര്‍ സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ഞായറാഴ്ച 20-കാരനൊപ്പം നാട് വിട്ടത്. സ്വകാര്യ കറിപൗഡര്‍ കമ്പനിയിലെ ജോലിക്കാരനായ ഭര്‍ത്താവിന് കത്തെഴുതി വെച്ചിട്ടാണ് യുവതി വീട് വിട്ടത്. രണ്ട് മക്കളുടെ അമ്മയായ യുവതിയുടെ കോളേജ് വിദ്യാര്‍ത്ഥിയായ മൂത്ത മകന് 21 വയസാണ് പ്രായം.

thaliതളിപ്പറമ്പിലെ സ്വകാര്യ തുണിക്കടയിലെ ജീവനക്കാരാണ് ഇരുവരും. തുണിക്കടയില്‍ വെച്ചാണ് ഇവര്‍ പരിചയത്തിലാകുന്നതും പിന്നീട് ബന്ധം പ്രണയത്തിലെത്തിയതും. അവസാനം ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവതി 20-കാരനായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read