സാന്റ് ബാങ്ക് സത്യത്തിന്റെ തീരം തൗഫീഖിന്റെ സത്യസന്ധതക്ക് തിളക്കമേറെ….

By | Thursday February 8th, 2018

SHARE NEWS

വടകര: വടകര എംയുഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം കഌസുകാരന്റെ സത്യസന്ധതക്ക് തിളക്കമേറെ. വിനോദ യാത്രക്ക് പണം കണ്ടെത്താന്‍ കടല വില്‍ക്കുന്നതിനിടെ വീണു കിട്ടിയ പണവും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ച് നല്‍കി.
മാതാപിതാക്കള്‍ ബാംഗ്ലൂരില്‍ കഴിയുന്ന തൗഫീഖ് ഉമ്മയുടെ അനുജത്തിയുടെ അഴിത്തലയിലെ വീട്ടിലാണ് താമസിക്കുന്നത്.

സ്‌കൂളില്‍ നിന്ന് പഠനയാത്രക്ക് പോകാനുള്ള പണം കണ്ടെത്താന്‍ അഴിത്തല സാന്റ് ബാങ്ക്‌സില്‍ കടല വില്‍ക്കാന്‍ ഇറങ്ങിയതായിരുന്നു തൗഫീഖ്. ഇതിനിടെയാണ് 10,000 രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് വീണുകിട്ടിയത്. വീണു കിട്ടിയ പേഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പേഴ്‌സ് നഷ്ടപ്പെട്ട മേപ്പയൂര്‍ പിടുക്കമ്പത്ത് മൂഹമ്മദ് അബ്ദുറഹിമാന്‍ തൗഫീഖ് പേഴ്‌സ് സ്റ്റേഷനില്‍ എല്‍പ്പിച്ച വിവരമറിഞ്ഞ് സ്റ്റേഷനിലെത്തുകയും വനിതാ എസ് ഐ പുഷ്പ സാന്നിധ്യത്തില്‍ തൗഫീക് പേഴ്‌സ് കൈമാറി. അധ്യാപകനായ മുഹമ്മദ് അബ്ദുറഹ്മാനും ഭാര്യും സാന്റ് ബാങ്ക്‌സ് സന്ദര്‍ശനത്തിനിടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read