തോടന്നൂര്‍ യു.പി .യില്‍ ‘മലയാളത്തിളക്കം’ പദ്ധതിക്ക് തുടക്കമായി

By news desk | Saturday August 11th, 2018

SHARE NEWS

വടകര: മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രയാസമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ‘മലയാളത്തിളക്കം ‘ പദ്ധതി തോടന്നൂര്‍ യു.പി .യില്‍ തുടക്കമായി.

കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് ഈ വര്‍ഷവും വിദ്യാലയത്തില്‍പദ്ധതി വിദ്യാലയത്തില്‍ നടപ്പിലാക്കിയത് .
കളിയിലൂടേയും, വീഡിയോ പ്രദര്‍ശനത്തിലൂടെയും ഭാഷാ പരമായ കഴിവ് ,എഴുത്ത് എന്നിവ പരിപോഷിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ‘മലയാളത്തിളക്കം’ പദ്ധതി സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ പൗലോസ് മാസ്റ്റര്‍ ക്ലാസെടുത്തു .പ്രധാന അധ്യാപകന്‍ സി.കെ .മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read