വെട്ടേറ്റു വീണ വള്ളിക്കാട് നിന്ന് ദീപശിഖ യെത്തി; നാളെ ടിപി യുടെ സ്മരണ നാട് നെഞ്ചേറ്റും

By | Thursday May 3rd, 2018

SHARE NEWS

വടകര :ടി.പി. ചന്ദ്രശേഖരന്റെ ആറാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികൾക്ക് ദീപശിഖ പ്രയാണത്തോടെ തുടക്കമായി. ടിപി വെട്ടേറ്റു വീണ വള്ളിക്കാട് സ്മാരകത്തിൽനിന്നു നെല്ലാച്ചേരിയിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിലേക്കാണ് ദീപശിഖ പ്രയാണം നടന്നത്.

വള്ളിക്കാടു നിന്ന് ആർഎംപിഐ ഏരിയ ചെയർമാൻ വി.വി. കുഞ്ഞനന്തൻ ദീപശിഖ കൈമാറി. കെ.കെ. സദാശിവന്റെ നേതൃത്വത്തിൽ അത്‌ലിറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പ്രയാണം ആരംഭിച്ചു. നെല്ലാച്ചേരിയിലെ സ്മൃതിമണ്ഡപത്തിൽ പി. ജയരാജൻ ദീപശിഖ കൊളുത്തി. കെ.കെ. ജയൻ ആധ്യക്ഷ്യം വഹിച്ചു.

വി.പി. ശശി, സി.എം. ദാമോദരൻ, ടി.കെ. സിബി, കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. രക്തസാക്ഷിദിനമായ നാളെ കാലത്ത് പ്രഭാതഭേരിയും പുഷ്പാർച്ചനയും നടക്കും. അഞ്ചിന് റെഡ് വൊളന്റിയർ മാർച്ചും ബഹുജന പ്രകടനവും ഉണ്ടാകും. വെള്ളികുളങ്ങരയിൽനിന്ന് ആരംഭിക്കുന്ന പ്രകടനം ഓർക്കാട്ടേരി ചന്ത മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം ആർഎംപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത് റാം പസ്‌ല ഉദ്ഘാടനം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read