ടി പി യുടെ രക്തസാക്ഷിത്വം ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി : സുരേഷ് കീഴാറ്റൂര്‍

By news desk | Saturday April 28th, 2018

SHARE NEWS

വടകര:  ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വമാണ് വയല്‍ക്കിളികളുടെ സമരത്തിന് നേതൃത്വം നല്‍കിയാളെന്ന നിലയില്‍ ഞാനുള്‍പ്പെടെ ഇപ്പോഴും ജീവിച്ചിരിക്കാനിടയാക്കുന്നതെന്ന് സുരേഷ് കീഴാറ്റൂര്‍.

വടകരയില്‍ ടി.പി. രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആര്‍.എം.പി.ഐ സംഘടിപ്പിച്ച വിയോജിപ്പുകളുടെ വസന്തമാണ് ജനാധിപത്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി. യുടെ കൊലപാതകം കേരളീയ പൊതുസമൂഹത്തെ ഇളക്കി മറിച്ചിരുന്നു. അതാണിപ്പോള്‍, സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരെ നടന്നുവരുന്ന ചെറുതും വലുതുമായ സമരങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഈ ഒന്നരവര്‍ഷക്കാലം ജീവനോടെ നിന്നതും അതുകൊണ്ടാണ്.

നാളെ വയല്‍കിളികളുടെ സമരം പരാജയപ്പെട്ടേക്കാം. നാടുനീളെ നടക്കുന്ന ഇത്തരം ചെറുതും വലുതുമായ സമരങ്ങള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍, എല്ലാം പരാജിതരും ഒന്നിച്ച് നില്‍ക്കുന്ന കാലം വിജയത്തിന്റെതായിരിക്കുമെന്നും സുരേഷ് പറഞ്ഞു. അബ്ദുള്‍ ലിനീഷ് അധ്യക്ഷതവഹിച്ചു.
നമ്മുടെ രാജ്യത്തിന് ആരെക്കെയോ പറഞ്ഞു പ്രചരിപ്പിച്ച മഹത്തായ പാരമ്പര്യമല്ല  ഉള്ളതെന്നും ജാതീയതയും അടിച്ചമര്‍ത്തലുമാണ് ഇവിടെ നടക്കുന്നതെന്നും ഇത്, പറയാതെ ജനാധിപത്യത്തെ കുറിച്ച് പറയാന്‍ കഴിയില്ലെന്നും സണ്ണി എം.പി. കപിക്കാട് പറഞ്ഞു. കെ.എസ്. ഹരിഹരന്‍, ഗീത, കെ.കെ.രമ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read