ത്രിപുരയിലല്ല കേരളത്തിലാണ് പൊലീസ് കാവലിലൊരു സ്തൂപം: ത്രിപുര കത്തുമ്പോഴും ഒഞ്ചിയത്തെ 51 വെട്ട് സിപിമ്മിനെ തിരിഞ്ഞ് കൊത്തുന്നു

By | Wednesday March 7th, 2018

SHARE NEWS

വടകര: ത്രിപുര കത്തുമ്പോഴും ഒഞ്ചിയത്തെ 51 വെട്ട് സിപിമ്മിനെ തിരിഞ്ഞ് കൊത്തുന്നു. വടകരയില്‍ നിന്ന് 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വള്ളിക്കാട്ടെത്താം.

ഇവിടെ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ

സ്തൂപം കാവല്‍ നില്‍ക്കുന്ന പൊലീസ് സംഘത്തെ കാണാം. ഇവിടെ വെച്ചാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ചന്ദ്രശേഖരന്റെ ഓര്‍മ്മക്കായി ആര്‍എംപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്തൂപം നിരവധി തകര്‍പ്പെട്ടു.

സ്തൂപം തകര്‍ക്കുന്നത് ക്രമസമാധന പ്രശ്‌നമായപ്പോഴാണ് ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ഏകപീക്ഷയമായി ആക്രമിക്കുകയാണെന്ന് ആരോപിച്ച് കെ കെ രമ ന്യൂദല്‍ഹിയില്‍ ഏകെജി ഭവന് മുന്നില്‍ നടത്തിയ മാര്‍ച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹിന്ദു സേനാ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കെ കെ രമ ഉള്‍പ്പെടെയുള്ള ആര്‍എംപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read