അടിപ്പാത ഗതാഗതയോഗ്യമാക്കണം; ഇനിയൊരു ദുരന്തത്തിന് കാരണമാകരുത്

By | Tuesday August 29th, 2017

SHARE NEWS

വടകര: ഒരു നാട് വിറങ്ങലിച്ച വാര്‍ത്തയായിരുന്നു ഇന്നലെ ഉമ്മയുടെയും മകളുടെയും ദാരുണ മരണം.

മുക്കാളി അടിപ്പാതയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതായിരുന്നു ഉമ്മയെയും മകളേയും പാളം മുറിച്ച് കടക്കാന്‍ പ്രേരിപ്പിച്ചത്.

ഇനിയും ഇതുപോലെ ഒരു ദുരന്തം ഉണ്ടാകരുതെന്നാണ് സമീപ പ്രദേശവാസികള്‍ പറയുന്നത്. മഴക്കാലം എത്തിയാല്‍ ഇവിടെ ദുരിതം ആണെന്നും അവര്‍ പറയുന്നു. അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു അടിപ്പാത ഗതാഗത യോഗ്യമാക്കാന്‍. അധികൃതരുടെ ഭാഗത്തു നിന്ന് ഇതേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ബിഡിഎസ് പ്രവേശനത്തിന് ഫീസ് അടയ്ക്കാന്‍ ഡിഡി എടുക്കാന്‍ ബാങ്കില്‍ പോകുമ്പോഴാണ് സറീനെയും മകളായ തസ്‌നീമിനെയും മരണം മാടി വിളിച്ചത്.

 

മുക്കാളി ഉയരത്തിലുള്ള പാതയ്ക്ക് സമീപം ട്രെയിന്‍ വന്നാല്‍ മാറി നില്‍ക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല. സറീനയും തസ്‌നീമും പാളത്തിലേക്ക് കയറിയതും ട്രെയിന്‍ കുതിച്ചെത്തിയതും ഒരുമിച്ചായിരുന്നു.

 

വശത്തേക്ക് ചാടി രക്ഷപ്പെടാന്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിളിച്ചു പറഞ്ഞിരുന്നുവത്രെ. അ്‌പ്പോഴേക്കും ട്രെയിന്‍ ഇരുവരെയും അടിച്ചു തെറിപ്പിച്ചിരുന്നു. മുക്കാളി അടിപ്പാത വളരെ വേഗത്തില്‍ ഗതാഗത യോഗ്യമാക്കാനാണ് നാട്ടുകാരുടെ ആവശ്യം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read