പയ്യോളിയിലെ യാത്രക്കാര്‍ ഒന്നിച്ചു നില്‍ക്കും; തീവണ്ടി തടയലില്‍ 5000 പേര്‍ പങ്കെടുക്കും

By | Monday October 30th, 2017

SHARE NEWS

വടകര: പയ്യോൡയില്‍ എക്‌സിക്യൂട്ടീവിന് എല്ലാം ദിവസവും സ്‌റ്റോപ്പ് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച നടത്തിയ ബഹുജന കണ്‍വന്‍ഷനില്‍ റെയില്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവും.

നവംബര്‍ ഒന്നിന് തീവണ്ടി തടയുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണല്‍ പി കുല്‍സും പ്രഖ്യാപിച്ചു. അനുകൂല നിലപാട് എടുക്കാന്‍ റെയില്‍വേയ്ക്ക് സമയം നല്‍കികൊണ്ട് അടുത്ത തീവണ്ടി തടയല്‍ സമരത്തിന്റെ തീയതി അന്ന് പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

അന്ന് 5.40ന് പോകുന്ന എക്‌സിക്യൂട്ടീവ് നിര്‍ത്തിയില്ലെങ്കില്‍ പിന്നീട് വരുന്ന വണ്ടിതടഞ്ഞുകൊണ്ടാണ് സമരം തുടങ്ങുക. തീവണ്ടി തടയലില്‍ 500o പേരെ പങ്കെടുപ്പിക്കും. ഒന്നിന് എക്‌സിക്യൂട്ടീവ് നിര്‍ത്തുകയാണെങ്കില്‍ വ്മ്പിച്ച് സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു.

പയ്യോളിയില്‍ എല്ലാ ദിവസവും സ്‌റ്റോപ്പ് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചിരുന്നു. വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം നിര്‍ത്തുന്ന എക്‌സിക്യൂട്ടീവ് എക്‌സപ്രസിന് എല്ലാം ദിവസവും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുലപ്പള്ളി രാമചന്ദ്രന്‍ എംപി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഏറണാകുളം വരെ പോകുന്ന 16313, 16314 ട്രെയിനുകളാണ് ഇപ്പോള്‍ പയ്യോളിയില്‍ നിര്‍ത്തുന്നത്. ബാക്കിയുള്ള ദിവസങ്ങളില്‍ ഇതേ ട്രെയിന്‍ 16307, 16308 നമ്പറുകളായി ആലപ്പുഴ വരെ പോകുന്നുണ്ടെങ്കിലും പയ്യോളിയില്‍ സ്‌റ്റോപ്പില്ല.

 

 

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read