ട്രെയിനുകള്‍ വൈകുന്നു; ദുരിതം പേറി വടകരയിലെത്തുന്ന യാത്രക്കാര്‍

By | Saturday October 14th, 2017

SHARE NEWS

വടകര: വടകരയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ വീണ്ടും ദുരിതം സമ്മാനിക്കുന്നു. വടകര റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പുള്ള മിക്ക ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് എത്തുന്നത്. ഇത് മൂലം നിരവധി യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്.

കൊയിലാണ്ടി റെയില്‍പ്പാതയുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതാണ് വൈകിയെത്താന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന മറുപടി.

ട്രെയിന്‍ കൃത്യ സമയം പാലിക്കാത്തത് മൂലം വടകരയില്‍ നിന്ന് ഉള്‍ പ്രദേശങ്ങളായ ആയഞ്ചേരി, മണിയൂര്‍ എന്നീ ഭാഗങ്ങളിലെ യാത്രക്കാര്‍ക്ക് ലൈന്‍ ബസുകള്‍ കിട്ടാതെ ബുദ്ധിട്ടുകയാണ്.

ട്രെയിനുകള്‍ കൃത്യ സമയo പാലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ട്രെയിനുകള്‍ വൈകിയെത്തുന്നത് മൂലം സ്ത്രീകളും വിദ്യാര്‍ഥികളുമാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read