വടകരയില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി; ലൗവ് ജിഹാദെന്ന് വ്യാപക പ്രചാരണം

By | Thursday October 12th, 2017

SHARE NEWS

വടകര: രണ്ട് ദിവസത്തിന്റെ ഇടവേളയില്‍ യുവതികളായ രണ്ട് പെണ്‍കുട്ടികളെ വടകരയില്‍ കാണാതായി. അന്വേഷണം ഊര്‍ജിതമെന്ന് പോലീസ് പറയുന്നതിനിടയില്‍ ലൗവ് ജിഹാദാണെന്ന് വ്യാപകമായ പ്രചാരണം.

സംഘപരിവാര്‍ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയയിലുളള ഗ്രൂപ്പുകളിലാണ് പെണ്‍കുട്ടികളുടെ ചിത്രം പ്രദര്‍ശിപ്പിച്ച് പ്രകോപനപരമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വടകര പയിയാരക്കര സ്വദേശി യുവതിയാണ് ഇതരമതസ്ഥനായ എടച്ചേരി സ്വദേശിക്കൊപ്പം നാട് വിട്ടത്. ഇതോടൊപ്പം തന്നെ ചൊവ്വാഴ്ച മറ്റൊരു യുവതിയെ കാണാതായിട്ടുണ്ട്. ഇരുവരെയും കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് വടകര സിഐ വടകര ന്യൂസിനോട് പറഞ്ഞു.

 

പതിയാരക്കരയിലെ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍ വോയിസ് മെസേജുകള്‍ പ്രചരിപ്പിക്കുന്നത്. കോഴിക്കോട്ടെ ബിജെപി ഓഫീസില്‍ നിന്ന് വിവരം ലഭിച്ചതായും ജനരക്ഷാ യാത്രയ്‌ക്കെത്തിയ നേതാക്കളുടെ നിര്‍ദേശം പ്രകാരം പ്രവര്‍ത്തകര്‍ ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന് വോയിസ് മെസ്സേജില്‍ ആവശ്യപ്പെടുന്നത്.

കോഴിക്കോട് മുസ്്‌ലീം മത പരിവര്‍ത്തന കേന്ദ്രമായി അറിയപ്പെടുന്ന സത്യസരണി സമീപത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രകോപനപരമായ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി ഗ്രൂപ്പുകളില്‍ വഴി പെണ്‍കുട്ടിയുടെ ഫോട്ടോയും പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

 

 

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read