മടപ്പള്ളി ഗവ കോളേജിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി

By news desk | Monday September 24th, 2018

SHARE NEWS

വടകര: മടപ്പള്ളി കോളജില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എം. എസ്.എഫ് പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.

നാദാപുരം റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കോളേജ് പരിസരത്തെത്തി. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ അല്‍പ്പ സമയത്തിനകം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും

ഇതിനെതിരെ നടപടി സ്വീകരികാന്‍ പ്രിന്‍സിപ്പലും,പോലീസും തയ്യാറാകാനുന്നില്ലെന്നും യുഡിഎഫ് നേതാക്കാള്‍ ആരോപിച്ചു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്ന് കോളേജിന് പ്രിന്‍സിപ്പാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എസ് എഫ് ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read