മടപ്പള്ളി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം; പരിക്കേറ്റവരെ മുല്ലപ്പള്ളി സന്ദര്‍ശിച്ചു

By news desk | Wednesday September 19th, 2018

SHARE NEWS

വടകര: മാച്ചിനിരി കുന്നില്‍ അശാന്തി തുടരുന്നു. മടപ്പള്ളി ഗവ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. പരിക്കേറ്റവരെ യുഡിഎസ് എഫ് പ്രവര്‍ത്തകരെ സ്ഥലം എം പിയും നിയുക്ത കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു.

എം പി എന്ന നിലയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും രാഷ്ട്രീയവേദികളില്‍ നിന്ന്് മുല്ലപ്പള്ളി അകലം പാലിച്ചിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനിടെയാണ് കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നതെന്നും ശ്രദ്ധേയം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന മലബാറിലെകെ.എസ്.യുവിന്റെതീപ്പൊരി നേതാവിന്റെ വീറോടെ മുല്ലപ്പള്ളി പരിക്കേറ്റ കെഎസ്് യു വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കി. മടപ്പള്ളി ഗവ. കോളജില്‍ ആദ്യമായികെ.എസ്.യുയൂണിറ്റ് കമ്മിറ്റി രൂപീകിരിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് മടപ്പള്ളി ഗവ. കോളജിലെ പഠനകാലത്ത് നിരന്തരംസംഘര്‍ഷങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.

സംഘര്‍ഷത്തില്‍ മൂന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യുഡിഎസ്എഫ് പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥി അജഫാന്‍ (18), ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മുഹമ്മദ് ഇജാസ് (18), എസ്എഫ്‌ഐ പ്രവര്‍ത്തകരായ കെ വി അനൂജ്,അമല്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. യുഡിഎസ്എഫ് പ്രവര്‍ത്തകരെ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം അറിഞ്ഞെത്തിയ എംഎസ്എഫ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഒഞ്ചിയത്തിനും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ കോളേജ് യൂണിയനില്‍ മികച്ച മുന്നേറ്റം കാഴ്ച വെച്ചവരെ യുഡിഎഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തവരെ മര്‍ദ്ദിക്കുകയാണ് യുഡിഎസ്എഫ് നേതൃത്വം ആരോപിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read