വെച്ചൂര്‍ പശു മുതല്‍ മലേഷ്യന്‍ ജെംലെസ്സ് വരെ തൊട്ടതെല്ലാം പൊന്നാക്കി ഊരാളുങ്കല്‍ സൊസൈറ്റി

By | Saturday March 10th, 2018

SHARE NEWS

വടകര: മുതലാളിമാരുടെ തൊഴില്‍ നിഷേധത്തിനെതിരെ തൊഴിലാളികളുടെ സഹകരണസംഘമായി വളര്‍ന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കാര്‍ഷിക രംഗത്തും മൃഗപരിപാലന രംഗത്തും സാന്നിധ്യമുറപ്പിക്കുന്നു.

മരുതോങ്കര പഞ്ചായത്തിലെ 45 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തു കഴിഞ്ഞു. പച്ചക്കറി കൃഷിയോടൊപ്പം കന്നുകാലി വളര്‍ത്തലും കോഴി, താറാവ് എന്നിവയെയും പരിപാലിച്ചു വരുന്നു.

45 ഓളം വിവിധയിനത്തിലുള്ള പശുക്കളാണ് ഇവിടെ വളര്‍ത്തുന്നത്. കാസര്‍ക്കോടന്‍ കുള്ളന്‍, വെച്ചൂര്‍ നാടന്‍ പശുക്കള്‍ ഇവയില്‍ പ്രധാനപ്പെട്ടവ. കന്നുകാലികള്‍ക്കാവശ്യമായ തീറ്റ പുല്ലുകളും കൃഷിയിടത്തില്‍ തന്നെ വളര്‍ത്തുന്നുണ്ട്.

17 ലിറ്റര്‍ പാല്‍ ദിനം പ്രതിദിനം ലഭിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ തൊഴിലാളികളുടെ ആവശ്യത്തിന് തന്നെ ഉപയോഗിച്ച് വരികയാണ്. പച്ചക്കറി കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്നത് റെഡ് ലേഡി ഇനത്തില്‍ പെട്ട പപ്പായയാണ്.

150ഓളം പപ്പായ മരങ്ങള്‍ വിളവെടുത്തിരിക്കയാണ്.വെള്ളരി, ഇളവന്‍,വെണ്ട,ചീര,മുള്ളങ്കി,കയപ്പ,വഴുതിന,പടവലം,പൊട്ടിക്ക,ഏലം, മധുര നാരങ്ങ,വാഴ,കപ്പ,ഇഞ്ചി,മഞ്ഞള്‍,ചേന, ചക്ക,എന്നിവയ്ക്ക് പുറമെ നാണ്യ വിളകളായ നാളീകേരം, അടയ്ക്ക,ജാതിക്ക,ഗ്രാമ്പു, കൊക്കൊ,പഴവര്‍ഗ്ഗങ്ങളായ പേരക്ക, റംബൂട്ടാന്‍, ദുരിയാന്‍, ഉറുമാമ്പഴം, ഫാഷന്‍ ഫ്രൂട്ട്, മുള്ളതൈ എന്നിവയും കൃഷി ചെയ്തു വരുന്നു.
മലേഷ്യന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും പ്രധാന കൃഷി വിളയായ ജെംലെസ്സ് എന്നിവ നല്ല രീതിയില്‍ കൃഷി ചെയ്തിട്ടുണ്ട്. ഞാവല്‍,നെല്ലി, ലൗലോലി,അത്തി, എന്നിവയും നട്ടു പിടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള മാവിനങ്ങള്‍ക്ക് പുറമെ കുട്യാറ്റൂര്‍,തായ്‌ലന്‍ഡ് മാവുകളും നട്ട് വളര്‍ത്തിയിട്ടുണ്ട്.

പച്ചക്കറി കൃഷിയ്ക്ക് മാത്രം ഒരേക്കര്‍ സ്ഥലം ഉപയോഗപെടുത്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ സഹായത്താല്‍ ഡ്രിപ് സിസ്റ്റം ഉപയോഗിച്ചാണ് കൃഷിയ്ക്ക് ആവശ്യമുള്ള വെള്ളം എത്തിക്കുന്നത്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ നടപ്പിലാക്കുന്ന കൃഷിക്ക് ആവശ്യമുള്ള ചാണകം,ഗോമൂത്രം,എന്നിവയെല്ലാം ഇവിടെ നിന്ന് തന്നെ ലഭിക്കും.

കൂടാതെ തേനീച്ച വളര്‍ത്തലിന് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യം വെച്ച് അഞ്ചു ചെറു തേനീച്ച പെട്ടികള്‍ ഉള്‍പ്പടെ 25 പെട്ടി തേനീച്ചകളില്‍ നിന്നും തേന്‍ ശേഖരണവും ആരംഭിച്ചു. കഴിഞ്ഞ ദിവസം 30 ലിറ്റര്‍ തേന്‍ ശേഖരിച്ചതായി സംഘം പ്രസിഡണ്ട് പാലേരി രമേശനും,ഡയറക്റ്റര്‍ പ്രകാശനും വ്യക്തമാക്കി.
കൂണ്‍ കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം. റിട്ട:കൃഷി ഓഫീസര്‍ ചക്കിട്ടപ്പാറ സ്വദേശി കെ.പി.കെ.ചോയിയാണ് പച്ചക്കറി കൃഷിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

65 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ ഭൂമിയില്‍ 20 ഏക്കര്‍ സ്ഥലത്ത് ക്രഷര്‍ പ്രവര്‍ത്തിക്കുന്നു. സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മുക്കത്തും, കൊളാവി പാലത്തും പച്ചക്കറി കൃഷി പുരോഗമിച്ചു വരികയാണ്.നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല കാര്‍ഷിക മേഖലയിലും വിപ്ലവം സൃഷ്ട്ടിച്ച് തൊട്ടതെല്ലാം പൊന്നാക്കുകയാണ് ഊരാളുങ്കല്‍ സൊസൈറ്റിയും ചെയര്‍മാനായ രമേശന്‍ പാലേരിയും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read