വളയത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു : പ്രതി പൊലീസ് പിടിയിൽ

By | Wednesday May 3rd, 2017

SHARE NEWS

വളയം: വീട്ടു വരാന്തയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വളയം കുറ്റിക്കാട് ഷാപ്പ് മുക്കിലെ ബിരിച്ചിയകത്ത് ശുക്കൂർ ഹാജിയുടെ മകൻ സുബൈർ (42) ആണ് മരിച്ചത്. ജേഷ്ഠ സഹോദരൻ കുഞ്ഞമ്മദാണ് (45) കുത്തി പരിക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ വെച്ച്  പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 7.30തോടെയാണ് സംഭവം.വീട്ട് വരാന്തയിൽ ആടിനെ കെട്ടിയ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. കുഞ്ഞമ്മദും സുഹൃത്തുക്കളും ചേർന്ന് സുബൈറിനെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ബാജിന മക്കൾ: സിനാൻ, ഉനൈസ് ഉമ്മ: ഖദീജ മറ്റ് സഹോദരങ്ങൾ: ജമീല ,ഫൈസൽ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read