വളയം സുബൈര്‍ വധം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

By | Thursday May 4th, 2017

SHARE NEWS

വളയം: വളയത്ത് സഹോദരനെ കുത്തിക്കൊന്ന കേസില്‍ കുഞ്ഞമ്മദി(45)ന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് നാദാപുരം സിഐ ജോഷി ജോസ് പറഞ്ഞു.ഐപിസി 302 പ്രകാരം കൊലപാതകത്തിനാണ്  ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഇന്നലെ രാത്രിയാണ് വീട്ടു വരാന്തയില്‍ സഹോദരനായ സുബൈറിനെ(42) കുഞ്ഞ അഹമ്മദ് കുത്തിക്കൊന്നത്. സുബൈറിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. വീട്ടുമുറ്റത്ത് യുവാവ് കുത്തേറ്റ് മരിച്ച സ്ഥലം കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗം പരിശോധിച്ചു.മുടക്കല്ലൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഉള്ള  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read