ബോട്ട്‌ തകര്‍ന്ന്‌ മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയത്‌ രണ്ട്‌ മണിക്കൂര്‍

By | Thursday March 26th, 2015

SHARE NEWS

AZHITHALA1വടകര : മത്സ്യബന്ധനത്തിന്‌ പോയ ഫൈബര്‍ ബോട്ട്‌ നടുക്കടലില്‍ തകര്‍ന്നു. മൂന്ന്‌ മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവിതത്തിനും മരണത്തിനിമിടയില്‍ ര്‌ മണിക്കൂറോളം ആഴക്കടലില്‍ നീന്തി നിന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ എത്താത്തതില്‍ വ്യാപക പ്രതിഷേധം. വടകര അഴിത്തലയില്‍ നിന്ന്‌ ബുധനാഴ്‌ച വൈകിട്ട്‌ കടലിലേക്ക്‌ പോയ എംസി മടവൂര്‍ ബോട്ടാണ്‌ വ്യാഴാഴ്‌ച രാവിലെ ആറോടെ അപകടത്തില്‍പെട്ടത്‌.

MAHAMOODഅഴിത്തലയിലെ വരയന്റെ വളപ്പില്‍ മഹമൂദ്‌ (60), മുക്രി വളപ്പില്‍ മുസ്‌തഫ (52), മണിയൂര്‍ മുതുവനയിലെ സക്കറിയ (42) എന്നിവരെയാണ്‌ കരയില്‍ നിന്ന്‌ ഇരുപത്‌ നോട്ടിക്കല്‍ അകലെ കടലില്‍ വീണത്‌.
മത്സ്യബന്ധനത്തിന്‌ ശേഷം മടങ്ങവെയാണ്‌ ബോട്ടില്‍ വെള്ളം കയറി അപകടമുായത്‌. ഇതുവഴി മത്സ്യബന്ധനം നടത്തുകയായിരുന്നു നൂര്‍ജഹാന്‍ ബോട്ടില്‍ ഉായിരുന്നവരാണ്‌ രാവിലെ എട്ടോടെ കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്‌. പിന്നീട്‌ കരയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട്‌ അപകട വിവരം കോസ്‌റ്റ്‌ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു. കോസ്‌റ്റ്‌ ഗാര്‍ഡ്‌ എത്താത്തതിനെ തുടര്‍ന്ന്‌ മൂന്ന്‌ ബോട്ടുകളിലായി തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി അപകടസ്ഥലത്തേക്ക്‌ പോയി. മൂന്ന്‌ മണിക്കൂര്‍ സഞ്ചരിച്ചാണ്‌ അവിടെ എത്തിയത്‌. വൈകിട്ട്‌ നാലോടെ അപകടത്തില്‍പെട്ടവരെയും തകര്‍ന്ന ബോട്ടുമായി തിരികെ എത്തി. ബോട്ടും ര്‌ എന്‍ജിനുകളും വലയുമായി ഏഴ്‌ ലക്ഷം രൂപയുടെ നഷ്ടമുായി. നാല്‍പതിനായിരം രൂപയുടെ മത്സ്യവും നശിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read