കെപിസിസി പട്ടിക; വടകരയില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

By | Tuesday October 31st, 2017

SHARE NEWS

വടകര: കെപിസിസി ഭാരവാഹി പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അസംതൃപ്തി. വടകര, കുറ്റ്യാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കിളിലും പ്രവര്‍ത്തകരിലുമാണ് അസംതൃപ്തി.

വടകര, വില്യാപ്പള്ളി, കുറ്റ്യാടി പ്രതിനിധികളായി പുറത്ത് നിന്നുള്ളവരാണെത്തിയത്. പ്രതീക്ഷയര്‍പ്പിച്ച പലര്‍ക്കും അവസരം ലഭിച്ചില്ല. പടയൊരുക്കം യാത്രയുടെ വിജയത്തിനായി തിങ്കളാഴ്ച വടകരയില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തിന് മുന്നോടിയായി ഈ വിഷയം ചര്‍ച്ചയാവുകയും ചെയ്തു.

യോഗത്തില്‍ ഈ വര്‍ഷം ഉയര്‍ന്നുവരാതിരിക്കാന്‍ നേതാക്കള്‍ യോഗം തുടങ്ങും മുമ്പെ തന്നെ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി സംസാരിച്ചു. ഇതേ തുടര്‍ന്ന് യോഗം തുടങ്ങാന്‍ ഏറെ വൈകി. കടമേരി ബാലകൃഷ്ണന്‍ പട്ടികയില്‍ നിന്ന് പുറത്തായതില്‍ പ്രതിഷേധം വ്യാപകമാണ്. ഗ്രൂപ്പുകള്‍ക്ക് അതീതനായാണ് ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്.

ഇദ്ദേഹം പുറത്തായപ്പോള്‍ പട്ടികയില്‍ കുറ്റ്യാടിയുടെ പ്രതിനിധിയായി ഇടം പിടിച്ചത് കെ രാമചന്ദ്രനാണ്. അതേ പോലെ വില്യാപ്പള്ളിയില്‍ നിന്ന് പട്ടികയില്‍ വന്നത് കെ പി അനില്‍ കുമാറാണ്. ഇവിടെ അച്യുതന്‍ പുതിയെടുത്ത് ഉള്‍പ്പെടെയുള്ളവര്‍ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വടകരയില്‍ പട്ടികയില്‍ നിന്ന് ഒഴിവായത് സി വല്‍സനാണ്. ഇവര്‍ക്ക് പകരം പുറത്തു നിന്നുള്ള വനിതാ പ്രതിനിധിയാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read