വടകര ഇനി സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രദേശം

By | Wednesday March 29th, 2017

SHARE NEWS

വടകര: വടകര നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനവും കെഎസ്ഇബി അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന്  മന്ത്രി എം എം മണി നിര്‍വഹിക്കും. വടകര ടൗണ്‍ഹാളിലാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം. ഇതിന് ശേഷം പുത്തൂരില്‍ അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സബൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം ഇതുവരെ ലഭിച്ച 535 അപേക്ഷകള്‍ക്കും കണക്ഷന്‍ നല്‍കിക്കഴിഞ്ഞതായി കെസ്ഇബി അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ് രാജ്കുമാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ കെ പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read